IndiaLatest

ബെംഗളൂരു – മൈസൂരു ദേശീയപാതയില്‍ വെള്ളപ്പൊക്കം

“Manju”

ബെംഗളൂരു: അതിതീവ്ര മഴയെത്തുടര്‍ന്ന് കര്‍ണാടകയില്‍ ബെംഗളൂരു മൈസൂരു എക്സ്പ്രസ് ദേശീയപാത വെള്ളത്തില്‍ മുങ്ങി. കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഉള്‍പ്പടെ വാഹനങ്ങള്‍ കുടിങ്ങിക്കിടക്കുകയാണ്. ബെംഗളൂരുമൈസൂരു ഗതാഗതം കനകപുര വഴി തിരിച്ചുവിടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

മൈസൂരു, മാണ്ഡ്യ, തുംഗൂരു മേഖലകളിലാണ് മഴയില്‍ വ്യാപക നാശമുണ്ടായത്. പുഴകളും തടാകങ്ങളും കരകവിഞ്ഞു. ബസുകളും കാറുകളും ഒലിച്ചു പോയിരുന്നു. വാഹനങ്ങള്‍ മുങ്ങിക്കിടക്കുന്നതിന്റെയും മറിഞ്ഞുകിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിസാഹസികമായാണ് കുടുങ്ങി കിടന്നിരുന്ന വാഹനങ്ങളില്‍ നിന്ന് യാത്രക്കാരെ പലയിടത്തും രക്ഷപ്പെടുത്തിയത്.

Related Articles

Back to top button