IndiaLatest

കോടിയേരിക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ ഇടപ്പെട്ട് സ്റ്റാലിന്‍

“Manju”

ചെന്നൈ: സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഇടപെട്ട് തമിഴ് നാട് സര്‍ക്കാര്‍. ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ട്. സി.പി.എം തമിഴ്നാട് നേതൃത്വവും ഇതിനായി അപ്പോളോ അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രി. അനാരോഗ്യം മൂലം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കൊടിയേരി ഇന്ന് രാവിലെയാണ് മികച്ച ചികിത്സയ്ക്കായി ചെന്നൈയിലെത്തിയത്.

കോടിയേരിക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താനാണ് തമിഴ് നാട് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അപ്പോളോ ആശുപത്രിയില്‍ നിലവില്‍ 15 ദിവസത്തെ ചികിത്സയാണ് നിശ്ചയിച്ചതെങ്കിലും ചിലപ്പോള്‍ അതിലും കൂടുതല്‍ ദിവസങ്ങള്‍ വേണ്ടി വന്നേക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ ചികിത്സക്കിടെയാണ് കോടിയേരി വീട്ടിലെത്തിയിരുന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച നടന്ന സി.പി.എം സംസ്ഥാന നേതൃയോഗങ്ങളില്‍, സെക്രട്ടറി പദം അദ്ദേഹം ഒഴിയുകയും ചെയ്തു. കോടിയേരി ചെന്നൈയിലേക്ക് തിരിക്കും മുന്‍പ്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തിയിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും മുതിര്‍ന്ന സി.പി.എം നേതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് എം.കെ സ്റ്റാലിന്‍. കണ്ണൂരില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കോടിയേരിയുമായി അദ്ദേഹം വേദി പങ്കിട്ടിരുന്നു. അന്ന് കോടിയേരിയേയും പിണറായിയെയും ഉള്‍പ്പെടെ സാക്ഷിയാക്കിയാണ്, ‘തന്റെ പേര് സ്റ്റാലിന്‍ എന്നാണെന്നും, താനും നിങ്ങളും തമ്മിലുള്ള ബന്ധത്തിന് ഇതിനേക്കാള്‍ കൂടുതല്‍ ഒരു വിശേഷണം ആവശ്യമില്ലന്നുംസ്റ്റാലിന്‍ പറഞ്ഞിരുന്നത്. നിലവില്‍ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെ മുന്നണിയിലെ പ്രധാന ഘടക കക്ഷിയാണ് സി.പി.എം.

Related Articles

Back to top button