IndiaKeralaLatest

തൊഴിലാളികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നിര്‍ഭാഗ്യകരം;മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കൊവിഡ്-19 മഹാമാരിക്കിടെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വാക്‌സിന്‍ ലോഡുകള്‍ ഇറക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ലെന്ന വാര്‍ത്ത അത്തരത്തിലൊന്നാണെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഈ മഹാമാരിക്കാലത്ത് തൊഴിലാളികള്‍ സമൂഹത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്നുണ്ടെന്നും അത് അഭിനന്ദനാര്‍ഹമാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.
‘കൊവിഡ്-19 മഹാമാരിക്കിടെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളികള്‍ വാക്‌സിന്‍ ലോഡുകള്‍ ഇറക്കിയില്ലെന്ന് വ്യാജ വാര്‍ത്ത ഈ ശ്രമത്തിന്റെ ഭാഗമാണ്. ഈ മഹാമാരിക്കാലത്ത് തൊഴിലാളികള്‍ നിസ്വാര്‍ത്ഥ സേവനമാണ് ചെയ്യുന്നത്. അവര്‍ക്ക് അഭിവാദ്യങ്ങള്‍’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
തിരുവനന്തപുരത്ത് കൊവിഡ്-19 വ്കാസിന്‍ ക്യാരിയര്‍ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലില്‍ വാര്‍ത്ത വന്നിരുന്നു.
തിരുവനന്തപുരം ടി ബി സെന്ററില്‍ വന്ന വാക്‌സിന്‍ ക്യാരിയര്‍ ബോക്‌സ് ഇറക്കാന്‍ അമിതകൂലി ആവശ്യപ്പെട്ടെന്നും അത് കിട്ടാത്തതിനാല്‍ ലോഡ് ഇറക്കാതെ തടഞ്ഞിട്ടു എന്നുമാണ് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button