KeralaLatest

കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം മാത്രമേ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമാകു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഓരോ ജില്ലയിലും കോവിഡ് വ്യാപന തോത് വ്യത്യസ്തമാണ്. പല ജില്ലകള്‍ക്കുള്ളിലെ വിവിധ പഞ്ചായത്തുകളിലും രോഗ വ്യാപനത്തിന്റെ തീവ്രതയില്‍ വ്യത്യാസമുണ്ട്. ഓണത്തിന് ശേഷമാവും രോഗവ്യാപനം കുറവുള്ള മേഖലകളില്‍ സ്‌കൂളുകള്‍ തുറക്കുന്നത് തീരുമാനിക്കുന്നത്.

സെപ്തംബറിലും സ്‌കൂളുകള്‍ തുറക്കാനായില്ലെങ്കില്‍ സിലബസ് വെട്ടിച്ചുരുക്കും. ജൂലൈ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നല്‍കിയിരുന്നത്. സ്‌കൂളുകളില്‍ പലതും ഇപ്പോള്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാണ്. മഴ ശക്തമായാല്‍ ആളുകളെ ഇവിടെ മാറ്റി പാര്‍പ്പിക്കാന്‍ ഉപയോഗിക്കേണ്ടി വരും.

Related Articles

Back to top button