IndiaLatest

കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ കിടിലന്‍ ഡാന്‍സ്

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ ഡാന്‍സ് വൈറലായി. അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഗ്രാമീണര്‍ക്കൊപ്പം അദ്ദേഹം നടത്തിയ നൃത്തമാണ് ട്വിറ്ററില്‍ ട്രെന്‍ഡായത്. മന്ത്രി തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോക്ക് പ്രതികരണവുമായി രംഗത്തുവന്നു. ഇതോടെ വീഡിയോ വൈറലായി. അരുണാചല്‍ പ്രദേശിലെ കസലാങ് ഗ്രാമത്തില്‍ ഒരു പദ്ധതിയുടെ അവലോകനത്തിന് വേണ്ടി എത്തിയതായിരുന്നു മന്ത്രി. സാജോലാങ് ജനങ്ങള്‍ അവരുടെ പരമ്ബരാഗത രീതിയിലാണ് മന്ത്രിയെ സ്വാഗതം ചെയ്തത്. പാട്ടും നൃത്തവുമായി അവരെത്തിയപ്പോള്‍ മന്ത്രിയും കൂടെ ചേരുകയായിരുന്നു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന ചിലരും നൃത്തം ചെയ്തു. ഇതിന്റെ വീഡിയോ ആണ് മന്ത്രി ട്വറ്ററില്‍ പോസ്റ്റ് ചെയ്തത്.
കിരണ്‍ റിജിജു നൃത്തം ചെയ്യുന്നത് ഗ്രാമീണര്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. അവര്‍ മന്ത്രിയെ നൃത്തം ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. കസലാങില്‍ വിവേകാനന്ദ കേന്ദ്ര വിദ്യാലയം നിര്‍മിക്കുന്നുണ്ട്. ഈ പദ്ധതി പ്രദേശം സന്ദര്‍ശിക്കാനാണ് മന്ത്രി എത്തിയത്. ഗ്രാമത്തില്‍ അതിഥികള്‍ എത്തിയാല്‍ ഗ്രാമീണര്‍ സ്വീകരിക്കുന്ന രീതിയാണിത് എന്ന് മന്ത്രി പ്രതികരിച്ചു. അരുണാചലിലെ ഓരോ സമൂഹങ്ങളിലും പ്രത്യേകം നാടന്‍ പാട്ടുകളും നൃത്തരീതികളുമുണ്ട്.
കിരണ്‍ റിജിജുവിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. നമ്മുടെ നിയമ മന്ത്രി കിരണ്‍ റിജിജു നല്ല ഡാന്‍സര്‍ ആണ് എന്നായിരുന്നു മോദിയുടെ പ്രതികരണം. അരുണാചലിലെ പ്രശസ്തമായ സംസ്‌കാരം മനോഹരമാണെന്നും മോദി കുറിച്ചു. അല്‍പ്പ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. രണ്ട് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്.

Related Articles

Back to top button