Uncategorized

ഇസ്രയേലില്‍ പോയ ആറ് മലയാളി തീര്‍ഥാടകരെ കാണാതായി

“Manju”

ഇസ്രയേലില്‍ 6 മലയാളി തീര്‍ഥാടകർ അപ്രത്യക്ഷരായി; കാണാതായവരിൽ സ്ത്രീകളും -  ഇടുക്കി വാർത്തകൾ | Idukki News

തിരുവനന്തപുരം: ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ പോയ തീര്‍ഥാടകസംഘത്തില്‍ നിന്ന് ആറു മലയാളികളെ കാണാതയതായി പരാതി. ഈ മാസം എട്ടിന് കേരളത്തില്‍നിന്നു തിരിച്ച 26 അംഗ സംഘത്തില്‍പ്പെട്ട അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെയാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ യാത്രയ്ക്കു നേതൃത്വം നല്‍കിയ നാലാഞ്ചിറയിലുള്ള ഒരു പുരോഹിതനാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരിക്കുന്നത്.

പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ സംഘത്തില്‍ നിന്ന് അപ്രത്യക്ഷരായത്. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചിരുന്നത്. 2006 മുതല്‍ ഈ പുരോഹിതന്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ഥാടകയാത്രകള്‍ നടത്തിവരുന്നുണ്ട്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി മുഖേനെയാണ് യാത്ര സംഘടിപ്പിച്ചത്.

ഫെബ്രുവരി 11-നാണ് ഇസ്രയേലില്‍ പ്രവേശിച്ചത്. 14-ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍വെച്ച്‌ മൂന്നു പേരെയും 15-ന് പുലര്‍ച്ചെ ബെത്‌ലഹേമിലെ ഹോട്ടലില്‍ നിന്ന് മൂന്നു പേരെയും കാണാതാവുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇസ്രയേല്‍ പൊലീസ് ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഇസ്രയേലിലെ താഴെത്തട്ടിലുള്ള ജോലികള്‍ക്ക് ജൂതരല്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് തുറന്നുകൊടുത്തിട്ട് പത്തു പതിനഞ്ചു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. സന്ദര്‍ശകരായി എത്തി മുങ്ങുന്നവരുടെ പ്രധാനലക്ഷ്യം ഈ അവസാരങ്ങളാണെന്ന് കരുതുന്നു.

Related Articles

Check Also
Close
Back to top button