IndiaLatest

സുവര്‍ണ ചതുഷ്‌കോണ പാത നവീകരണത്തിനൊരുങ്ങി

“Manju”

ന്യൂഡല്‍ഹി: സുവര്‍ണ ചതുഷ്‌കോണ ദേശീയപാതശൃംഖലയുടെ ഒരുഭാഗം ആറുവരിയാക്കി നവീകരിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാതകളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാതാശൃംഖലയാണ്.

പശ്ചിമബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ചണ്ഡീഖോല്‍ഭദ്രക് പാതാഭാഗം നവീകരിക്കുകയാണ് എന്നാണ് പ്രഖ്യാപനം. 5,856 കിലോമീറ്റര്‍ നീളമുള്ള സുവര്‍ണ ചതുഷ്‌കോണം ലോകത്തിലെ ഏറ്റവും നീളമേറിയ ദേശീയപാതകളില്‍ അഞ്ചാം സ്ഥാനത്താണ്. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളൈയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതാണ് സുവര്‍ണ ചതുഷ്‌കോണ ദേശീയപാതാശൃംഖല.

പാത നവീകരിക്കുന്നതോടെ കൃഷി, വ്യവസായം, ഖനനം, ടൂറിസം മേഖലകള്‍ക്ക് ഗുണകരമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സ്വപ്‌നപദ്ധതിയായിരുന്നു ഇത്. 1999-ല്‍ അദ്ദേഹമാണ് ദേശീയപാതാശൃംഖലയ്‌ക്ക് തറക്കല്ലിട്ടത്. എന്നാല്‍ ഭൂമി ഏറ്റെടുക്കലിന് താമസം നേരിട്ടതോടെ പദ്ധതി വൈകുകയായിരുന്നു. തുടര്‍ന്ന് 2012-ലാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്.

Related Articles

Back to top button