KeralaLatestUncategorized

ദേശീയ നേതാക്കളുടെ പരിപാടിയ്‌ക്കെത്തിയ ദൂരദര്‍ശന്‍ അംഗങ്ങള്‍ക്ക്‌ കോവിഡ്‌

“Manju”

ഡല്‍ഹി: കൊറോണ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കെ ഡല്‍ഹിയില്‍ നിന്നെത്തിയ കേന്ദ്ര ദൂരദര്‍ശന്‍ സംഘം സംസ്ഥാനത്ത്‌ കോവിഡ്‌ പടര്‍ത്തിയതായി സൂചന. അമിത്‌ ഷായുള്‍പ്പടെയുള്ള ദേശീയ നേതാക്കളുടെ പരിപാടി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഇവര്‍ പരിശീലിപ്പിച്ച ജീവനക്കാരെ ദേശീയ നേതാക്കളുടെ പരിപാടികള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ നിയോഗിച്ചതാണ്‌ രോഗം പടരാന്‍ കാരണം.

ട്രെയിനിംഗ്‌ ടീമിലുണ്ടായിരുന്ന ഒരാളുമായി മുറി പങ്കിട്ട തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനു കോവിഡ്‌ ബാധിച്ചതോടെയാണ്‌ സംഭവം പുറംലോകം അറിഞ്ഞത്‌. ഡല്‍ഹിയില്‍ നിന്നു വന്ന ദൂരദര്‍ശന്‍ ടീമംഗങ്ങളാണ്‌ കോവിഡ്‌ പടര്‍ത്തിയത്‌.

ഒരാഴ്‌ച്ച മുന്‍പാണ്‌ തെരഞ്ഞെടുപ്പ്‌ പ്രത്യേക പരിശീലനം നല്‍കുന്നതിനായി ഡല്‍ഹിയില്‍ നിന്നുള്ള അംഗങ്ങള്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിലെത്തുന്നത്‌. ഇവര്‍ 23 പേര്‍ക്കാണ്‌ പരിശീലനം നല്‍കിയത്‌. ഇതില്‍ 13 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. എന്നാല്‍ ഇവര്‍ പരിശീലിപ്പിച്ചവര്‍ റിപ്പോര്‍ട്ട് ചെയ്‌ത പരിപാടിയില്‍ ആയിരകണക്കിനു ജനങ്ങള്‍ പങ്കെടുത്തിട്ടുണ്ട്‌.

Related Articles

Back to top button