KeralaLatest

പെരുവ – പെരുവാംമുഴി റോഡിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

“Manju”

എറണാകുളം: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന നിര്‍ദ്ദിഷ്ട കുമരകം – നെടുമ്പാശ്ശേരി സംസ്ഥാന പാതയുടെ ഭാഗമായ പെരുവ – പെരുവാംമുഴി റോഡിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഓണ്‍ ലൈനില്‍ നിര്‍വഹിക്കും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെ.എസ്.ടി.പിക്കാണ്. പിറവം മാം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അനൂപ് ജേക്കബ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. വിശിഷ്ടാതിഥികളായി തോമസ് ചാഴികാടന്‍ എം.പി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ് ശരത്, പിറവം നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു എന്നിവര്‍ സന്നിഹിതരായിരിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചടങ്ങിലേക്കുള്ള പ്രേവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button