KeralaLatest

“ആനന്ദം ലൈറ്റ് &സൗണ്ട്”സിന് തിരിതെളിഞ്ഞു.

“Manju”

കൊല്ലം : കൊല്ലം എസ്.എന്‍. കോളേജിന് സമീപം ആനന്ദം ലൈറ്റ് & സൗണ്ട് എന്ന പേരില്‍ ഇലക്ട്രിക്കല്‍ സൗണ്ട് സ്റ്റേജ് കാറ്ററിംഗ് സ്ഥാപനത്തിന് ഇന്ന് തിരിതെളിഞ്ഞു. രാവിലെ 10 മണിക്ക് ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വിവാഹ ചടങ്ങുകള്‍, ഡി.ജെ. പാര്‍ട്ടി, വീട് അലങ്കാരം, വീടിന്റെ ലൈറ്റ് ഫിറ്റിംഗ്സ്, സ്റ്റേജ് അലങ്കാരം, കാറ്ററിംഗ് സര്‍വ്വീസ് എന്നീ സേവനങ്ങള്‍ മിതമായ നിരക്കില്‍ മികച്ച രീതിയില്‍ ലഭ്യമാക്കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് പ്രൊപ്രൈറ്റര്‍ എസ്. മനുപ്രിയന്‍ പറഞ്ഞു. ആശ്രമം അഡ്വൈസറി കമ്മിറ്റി ഫിനാന്‍സ് വിഭാഗം രക്ഷാധികാരി ഡി.സുരേഷ് ബാബു ഐ.ആര്‍എസ്. (റിട്ട), കൊല്ലം ഏരിയ മാനേജര്‍ രഞ്ജിത്ത് ജി.എസ്., മറ്റ് ആത്മബന്ധുക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

Related Articles

Back to top button