InternationalLatest

യൂ​റോ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ല്‍

“Manju”

ബെ​ര്‍​ലി​ന്‍: നോ​ര്‍​ഡ് സ്ട്രീം ​പൈ​പ്പ് ലൈ​ന്‍ വ​ഴി ക​ഴി​ഞ്ഞ ആ​ഴ്ച റ​ഷ്യ ജ​ര്‍​മ​നി​യി​ലേ​ക്കു​ള്ള ഗ്യാ​സ് വി​ത​ര​ണം നി​ര്‍​ത്ത​ലാ​ക്കി​യ പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് യൂ​റോ തി​ങ്ക​ളാ​ഴ്ച 20 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​യ 0.99 ഡോ​ള​റി​ന് താ​ഴെ​യാ​യി.
യൂ​റോ തി​ങ്ക​ളാ​ഴ്ച 0535 ജി​എം​ടി​യി​ല്‍ 0.70 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 0.9884 ഡോ​ള​റി​ലെ​ത്തി, 2002 ഡി​സം​ബ​റി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണി​ത്. റ​ഷ്യ​യു​ടെ യു​ക്രെ​യ്ന്‍ അ​ധി​നി​വേ​ശ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​ക്ഷു​ബ്ധ​ത​യും അ​നി​ശ്ചി​ത​ത്വ​വും മൂ​ലം ഈ ​വ​ര്‍​ഷ​ത്തി​ന്റെ തു​ട​ക്കം മു​ത​ല്‍ യൂ​റോ​പ്യ​ന്‍ ക​റ​ന്‍​സി ഡോ​ള​റി​നെ​തി​രെ ദു​ര്‍​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വാ​രാ​ന്ത്യ​ത്തി​ല്‍ വീ​ണ്ടും തു​റ​ക്കേ​ണ്ട നോ​ര്‍​ഡ് സ്ട്രീം ​പൈ​പ്പ്ലൈ​ന്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് റ​ഷ്യ​ന്‍ ഗ്യാ​സ് ഭീ​മ​ന്‍ ഗാ​സ്പ്രോം അ​റി​യി​ച്ചു.

ആ​സൂ​ത്ര​ണം ചെ​യ്ത മൂ​ന്ന് ദി​വ​സ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ഒ​രു ട​ര്‍​ബൈ​നി​ല്‍ ന്ധ​എ​ണ്ണ ചോ​ര്‍​ച്ച​ന്ധ ക​ണ്ടെ​ത്തി​യെ​ന്നും അ​ത് ന​ന്നാ​ക്കു​ന്ന​തു​വ​രെ പൈ​പ്പ്ലൈ​ന്‍ അ​ട​ച്ചി​ട്ടി​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

ബാ​ള്‍​ട്ടി​ക് ക​ട​ലി​ന​ടി​യി​ലൂ​ടെ സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ര്‍​ഗി​ന് സ​മീ​പം നി​ന്ന് ജ​ര്‍​മ​നി​യി​ലേ​ക്ക് പോ​കു​ന്ന പൈ​പ്പ് ലൈ​ന്‍ വ​ഴി​യു​ള്ള ഡെ​ലി​വ​റി​ക​ള്‍ ശ​നി​യാ​ഴ്ച പു​ന​രാ​രം​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.

യു​ക്രെ​യ്നി​ലെ ക്രെം​ലി​ന്‍ അ​ധി​നി​വേ​ശ​ത്തിേ·​ല്‍ സാ​ന്പ​ത്തി​ക ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന്, റ​ഷ്യ വി​വി​ധ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്കു​ള്ള വി​ത​ര​ണം കു​റ​യ്ക്കു​ക​യോ നി​ര്‍​ത്തു​ക​യോ ചെ​യ്ത​ത് ഊ​ര്‍​ജ വി​ല കു​തി​ച്ചു​യ​രാ​ന്‍ കാ​ര​ണ​മാ​യി. അ​തേ​സ​മ​യം കാ​ന​ഡ​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന സീ​മെ​ന്‍​സ് ട​ര്‍​ബൈ​നി​ന്‍റെ തി​രി​ച്ചു​വ​ര​വ് ത​ട​ഞ്ഞ​താ​യി യൂ​റോ​പ്യ​ന്‍ ഉ​പ​രോ​ധം മൂ​ലം നോ​ര്‍​ഡ് സ്ട്രീം ​വ​ഴി​യു​ള്ള സ​പ്ളൈ​സ് കു​റ​ച്ച​താ​യി റ​ഷ്യ കു​റ്റ​പ്പെ​ടു​ത്തി.

ഒ​രു യൂ​റോ​യ്ക്ക് 79.24 ഇ​ന്‍​ഡ്യ​ന്‍ രൂ​പ​യും ഒ​രു ഡോ​ള​റി​ന് 79.82 രൂ​പ​യു​മാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തെ വി​നി​മ​യ നി​ര​ക്ക്.

Related Articles

Back to top button