InternationalLatest

നാലു കാലില്‍ നടക്കുന്ന കുടുംബം

“Manju”

തുര്‍ക്കി: ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും ഉത്തരംമുട്ടിച്ച്‌ നാലുകാലില്‍ നടക്കുകയാണ് തുര്‍ക്കിയിലെ ഒരു കുര്‍ദ് കുടുംബം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.ബി.സി ഡോക്യുമെന്ററിയിലൂടെയാണ് ഈ കുടുംബം ലോകത്തിന്റെ ശ്രദ്ധയില്‍ വരുന്നത്. കാലമിത്ര കഴിഞ്ഞിട്ടും ഈ കുടുംബത്തിന്റെ അവസ്ഥ സംബന്ധിച്ച്‌ പൂര്‍ണമായ വിശദീകരണം നല്‍കാന്‍ ശാസ്ത്രജ്ഞര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ ആയിട്ടില്ല.
കുടുംബത്തിലുള്ള ഏറെപേരും കാലുകള്‍ കൂടാതെ കൈകള്‍ കൂടി നിലത്തുകുത്തിയാണ് നടക്കുന്നത്. ഈ വാര്‍ത്തകള്‍ പുറത്തുവന്നയുടനെ ‘പരിണാമത്തിന്റെ പിന്‍നടത്തം’ എന്നാണ് അതിനെ പല ശാസ്ത്രജ്ഞരും വിളിച്ചത്.
പിന്നീട് നടത്തിയ പരിശോധനകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത് ഒരു രോഗാവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചെങ്കിലും പല ശാസ്ത്രജ്ഞര്‍ക്കും അത് തൃപ്തികരമായിരുന്നില്ല. ജന്‍മനായുള്ള സെറിബെല്ലാര്‍ അറ്റാക്സിയ എന്ന അവസ്ഥയാണെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം.
ചെറിയതോതില്‍ ബുദ്ധിപരമായ പ്രശ്നങ്ങളും രണ്ട് കാലില്‍ നില്‍ക്കാന്‍ പ്രയാസവുമുള്ളവരാണ് നാലു കാലില്‍ നടക്കുന്നത്. ഇവരില്‍ പലരെയും രണ്ടു കാലില്‍ നടക്കാന്‍ പരിശീലിപ്പിക്കുകയും കുറേയൊക്ക അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button