IndiaLatest

ഏഴ് ദേശീയപാതകള്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി

“Manju”

ഭോപ്പാല്‍: മധ്യപ്രദേശിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന ഏഴ് ദേശീയപാതകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്രമന്ത്രി നിതിന്‍ ​ഗഡ്കരി. 1,128 കോടി രൂപ ചിലവ് വരുന്ന 222 കിലോമീറ്റര്‍ നീളമുള്ള ഏഴ് ദേശീയ പാതകളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിതിന്‍ ​ഗഡ്കരി വ്യാഴാഴ്ച നിര്‍വഹിച്ചു. ഹൈവേ ശൃംഖലയെ ബന്ധിപ്പിക്കുന്നതില്‍ മധ്യപ്രദേശിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് നടപ്പാക്കിയ ഈ പദ്ധതികള്‍ ഗതാഗതം സുഗമമാക്കുകയും ഇന്ധനം ലാഭിക്കുകയും ചെയ്യുമെന്ന് ​ഗതാ​ഗത മന്ത്രാലയം വ്യക്തമാക്കി.

വൈദ്യുത ട്രാന്‍സ്ഫോര്‍മറുകള്‍, സുഗന്ധദ്രവ്യങ്ങള്‍, ചന്ദേരി സില്‍ക്ക്, ഗോത്രകലാ വസ്തുക്കള്‍ എന്നിവ രാജ്യത്തുടനീളം എത്തിക്കുന്നത് സു​ഗമമാക്കാന്‍ ഏഴ് ദേശീയപാതകള്‍ വരുന്നതോടു കൂടി സാധിക്കും. വിനോദസഞ്ചാര മേഖലയ്‌ക്ക് കരുത്ത് പകരാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും പദ്ധതി സഹായകമാവും. മാത്രമല്ല, ചമ്പല്‍ മേഖല വികസിക്കുമെന്നും ഇതിലൂടെ സംസ്ഥാനം വികസിക്കുമെന്നും നിതിന്‍ ​ഗഡ്കരി പറഞ്ഞു.

മിഹോന, ലഹാര്‍, ദാബോ, ഭന്ദര്‍ എന്നിവിടങ്ങളിലെ ബൈപാസ് നിര്‍മാണത്തിലൂടെ ഗതാഗതം സുഗമമാക്കുമെന്ന് മന്ത്രാലയം പറയുന്നു. പദ്ധതി പൂര്‍ത്തിയാകുന്നോടെ പ്രശസ്തമായ സാഞ്ചി സ്തൂപം, ചന്ദേരി, ശിവപുരി എന്നീ സ്ഥലങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാനാകും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാകും. കൂടാതെ, ഭോപ്പാല്‍, ഗ്വാളിയോര്‍, ഝാന്‍സി ജില്ലകള്‍ തമ്മിലുള്ള അന്തര്‍ സംസ്ഥാന ഗതാഗതവും സുഗമമായിരിക്കുമെന്നും ​ഗതാ​ഗത മന്ത്രാലയം വ്യക്തമാക്കുന്നു.

Related Articles

Back to top button