IndiaLatest

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം

“Manju”

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും ബിജെപി തമിഴ്നാട് ഘടകം സ്വര്‍ണമോതിരം സമ്മാനിക്കും. പദ്ധതി പ്രകാരം 720 കിലോ മത്സ്യവും വിതരണം ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

ആര്‍.എസ്.ആര്‍.എം ആശുപത്രിയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി എല്‍.മുരുകന്‍ പറഞ്ഞു. ഓരോ കുട്ടിക്കും 2 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇത് സൗജന്യമല്ലെന്നും നവജാതശിശുക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതാണ് എന്നും എല്‍ മുരുകന്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 17ന് ആര്‍എസ്‌ആര്‍എം ആശുപത്രിയില്‍ 10 മുതല്‍ 15 വരെ കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മണ്ഡലമാണ് മത്സ്യ വിതരണത്തിനായി തിരഞ്ഞെടുത്തതെന്ന് കേന്ദ്ര സഹമന്ത്രി അറിയിച്ചു.

Related Articles

Back to top button