LatestThiruvananthapuram

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നടിക്ക് കടിയേറ്റു

“Manju”

തിരുവനന്തപുരം: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ പ്രമുഖ സീരിയൽ നടിക്ക് കടിയേറ്റു. ആകാശവാണി ആർട്ടിസ്റ്റുകൂടിയായ ഭരതന്നൂർ കൊച്ചുവയൽ വാണിഭശ്ശേരിവീട്ടിൽ ഭരതന്നൂർ ശാന്ത (64)ഷയ്ക്കാണ് കടിയേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം.

തെരുവുനായ്ക്കൾക്ക് ശാന്ത പതിവായി ഭക്ഷണം എത്തിച്ചുനൽകിയിരുന്നു. വീട്ടിൽ പാകം ചെയ്ത ഭക്ഷണം റോഡിൽ കൊണ്ടുവന്നാണ് നായ്ക്കൾക്ക് നൽകിയിരുന്നത്. ഇങ്ങനെ ഭക്ഷണം നൽകുന്നതിനിടെ ഒരു നായ ശാന്തയുടെ വലതുകൈയിൽ അപ്രതീക്ഷിതമായി കടിക്കുകയായിരുന്നു. ശാന്തയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്നാണ് സംശയിക്കുന്നത്.

 

Related Articles

Back to top button