LatestThiruvananthapuram

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി

“Manju”

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ച് കെ എസ് ഇ ബി. രണ്ടരക്കോടി രൂപ കുടിശ്ശിക അടയ്ക്കാത്തതിനാലാണ് നടപടി. നഗരസഭക്ക് 2.85 കോടി കുടിശ്ലികയും KSFL നല്‍കാന്‍ ഉണ്ട്. വാട്ടര്‍ അതോറിറ്റി കണക്ഷന്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെസിഎ സര്‍ക്കാരിനെ സമീപിച്ചു.

ഈ മാസം 28 ന് ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി ബന്ധം കെ എസ് ഇ ബി അധികൃതര്‍ വിച്ഛേദിച്ചിരിക്കുന്നത്. കെഎസ്ഇബിക്കും വാട്ടര്‍ അതോറിറ്റിക്കും നഗരസഭയ്ക്കുമായി ആറു കോടി രൂപയോളം ആണ് സ്റ്റേഡിയം നടത്തിപ്പുകാരായ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡ് നല്‍കാനുള്ളത്.

മത്സരം നടക്കുന്നതിന് മുന്നോടിയായി നടന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ വിളിച്ചയോഗം വൈദ്യുതി ഇല്ലാത്ത ഹാളില്‍ വെച്ചാണ് നടന്നത്. എന്നാല്‍ കുടിശ്ശിക അടച്ചു തീര്‍ക്കേണ്ടത് സ്റ്റേഡിയം നടത്തിപ്പിന്റെ ചുമതലയുള്ള കെ എസ് എഫ് എല്‍ ആണെന്ന് കെ സി എ ജനറല്‍ കണ്‍വീനര്‍ വിനോദ് കുമാര്‍ പറഞ്ഞു.

മത്സരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് നടപടിയില്‍ ശക്തമായ പ്രതിഷേധം സര്‍ക്കാരിനെയും വൈദ്യുതി വകുപ്പിനെയും അറിയിക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. വരാനിരിക്കുന്ന മത്സരത്തിന് തടസ്സമുണ്ടാകാത്ത തരത്തില്‍ വിഷയം പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് കെ സി എ. അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button