InternationalLatest

വിപുലമായ പരിപാടികളോടെ അന്താരാഷ്ട സമുദ്രതീര ശുചീകരണ യജ്ഞം നടന്നു

സംസ്ഥാനതല ഉദ്ഘാടനം ശംഖുമുഖത്ത് നടന്നു

“Manju”

തിരുവനന്തപുരം: സുരക്ഷിത സമുദ്രം, ശുചിത്വ തീരം എന്ന മുദ്രാവാക്യവുമായി അന്താരാഷ്ട സമുദ്രതീര ശുചീകരണ യജ്ഞം വിപുലമായ പരിപാടികളോടെ നടന്നു . ഐക്യ രാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചു വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ദേശീയ പരിസ്ഥിതി സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 100 സമുദ്രതീരങ്ങള്‍ ശുചീകരിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, എന്‍ സി സി, നാഷണല്‍ സര്‍വീസ് സ്‌കീം, വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പരിസ്ഥിതി സംരക്ഷണ സമിതി, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖര്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ പങ്കെടത്തു. സംസ്ഥാനതല ഉദ്ഘാടനം ശംഖുമുഖത്ത് നടന്നു. ജോര്‍ജ്ജ് ഓണക്കുര്‍, സ്വാമി യോഗവൃതാന്ദ, എസ് ഗോപിനാഥ് ഐപിഎസ്, എം എസ് ഫൈസല്‍ഖാന്‍, ഡോ ജെ രാജ് മോഹന്‍പിള്ള, ഡോ ജി കിഷോര്‍, ബ്രിഗേഡിയര്‍ ലളിത് ശര്‍മ്മ, എം.ഗോപാൽ, സേതുനാഥ് മലയാലപ്പുഴ, കെ എ അജികുമാര്‍,ഡോ ഹരികൃഷ്ണ വര്‍മ്മ, ഡോ കെ കെ നമ്പൂതിരി, ഉദയനന്‍ നായര്‍പങ്കെടുത്തു. ആരോഗ്യവക്കുപ്പ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജമീല ശ്രീധര്‍ സാഗര പ്രതിജ്ഞാ സന്ദേശം നല്‍കി.

Related Articles

Back to top button