KeralaLatest

സൗത്ത് ഏഷ്യന്‍ വുഷു മത്സരത്തില്‍ പങ്കെടുക്കുന്ന ഏക മലയാളി

“Manju”

Image result for സൗത്ത് ഏഷ്യന്‍ വുഷു മത്സരത്തില്‍ പങ്കെടുക്കുന്ന ഏക മലയാളി

ശ്രീജ.എസ്

ഇന്ത്യന്‍ വുഷു ടീമില്‍ ഇടം നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരനായ അനിയന്‍ മിഥു‍ന്‍ അടുത്ത മാസം 30ന് നേപ്പാളില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്.

70 കിലോ കാറ്റഗറിയില്‍ ഈ ഇരുപത്തിയെട്ടുകാരനായ അനിയന്‍ മിഥുന്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ് മത്സരിക്കാനൊരുങ്ങുന്നത്. സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന മത്സരത്തിലെ ഏക ദക്ഷിണേന്ത്യന്‍ മത്സരാര്‍ത്ഥിയാണ് മിഥുന്‍.

കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ മിഥുന്‍ കിക്ക്ബോസിംഗ്, വുഷു ഇനങ്ങളില്‍ ദേശീയ ചാമ്പ്യനാണ്. സംസ്ഥാന ബോക്സിങ് താരം കൂടിയാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കേയാണ് മിഥുന്‍ കരാട്ടെയിലൂടെ ആയോധനകലയിലേക്ക് എത്തുന്നത്. പിന്നീട് ബോക്സിങ് പരിശീലനവും ആരംഭിച്ചു.

തൃശൂര്‍ സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നിരവധി മത്സരങ്ങളിലും പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് മിഥുനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിക്കുന്നത്.

അര്‍ജുന അവാര്‍ഡ് ജേതാവും ഇന്ത്യന്‍ വുഷു മുഖ്യ പരിശീലകനായ കുല്‍ദീപ് ഹണ്ടുവിന്റെ കീഴിലാണ് നിലവില്‍ പരിശീലനം നടത്തുന്നത്. തൃശ്ശൂരില്‍ എഴുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് വുഷു പരിശീലനവും മിഥുന്‍ നടത്തുന്നുണ്ട്. കൂടാതെ, മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ട്രെയിനര്‍ കൂടിയാണ്.

Related Articles

Back to top button