InternationalLatest

മെസ്സിയുടെ ഗോളില്‍ പിഎസ്ജി ക്ക് ജയം

“Manju”

ഞായറാഴ്ച ലിയോണില്‍ നടന്ന മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ ഗോളില്‍ ഫ്രഞ്ച് ചാമ്പ്യന്മാര്‍ 1-0 ന് ജയതോടെ ലീഗ് 1 ല്‍ തങ്ങളുടെ ഒന്നാം സ്ഥാനത് തുടരുന്നു.അഞ്ചാം മിനിറ്റില്‍ സീസണിലെ തന്റെ നാലാം ലീഗ് ഗോളുമായി മെസ്സി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ഇന്നലത്തെ മറ്റൊരു മത്സരത്തില്‍ സമനില നേടിയ മാര്‍സിലി പിഎസ്ജിയില്‍ നിന്നും രണ്ട് പോയിന്റ്‌ പുറകില്‍ ആണ്.കഴിഞ്ഞ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ലിയോണ്‍ 13 പോയിന്റുമായി ആറാം സ്ഥാനത്താണ്. നെയ്‌മറിന്റെ പാസ്‌ സ്വീകരിച്ച്‌ ആന്റണി ലോപ്‌സിനെ മറികടന്ന് ആദ്യ അവസരത്തില്‍ തന്നെ മെസ്സി ഗോള്‍ നേടിയത് പിഎസ്ജിക്ക് സ്വപ്നതുല്യമായ തുടക്കമായിരുന്നു.76ല്‍ ലിയോണിന് സ്കോര്‍ സമനിലയാക്കാന്‍ മികച്ച അവസരം ലഭിച്ചെങ്കിലും മൗസ ഡെംബെലെയുടെ ഹെഡ്ഡര്‍ തടങ്ങിട്ട് മാര്‍ക്വിനോസ് ഒരു മികച്ച സേവ് നടത്തി. പിന്നീട് പല അവസരങ്ങളും പിഎസ്ജി താരങ്ങള്‍ക്ക് ലഭിച്ചു എങ്കിലും ആന്റണി ലോപ്സ് പല സെവുകളും നടത്തി കൊണ്ട് കളം നിറഞ്ഞു നിന്നു.

Related Articles

Back to top button