IndiaKeralaLatest

ശാന്തിഗിരി ആശ്രമം ഡയറക്ടർ ബോർഡ് തുടരും, ഇന്ന് തിങ്കളാഴ്ച (സെപ്തംബര്‍‍ 19, 2022)ചുമതലയേറ്റു.

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിന്റെ ഡയറക്ടർ ബോർഡ് ഈ വർഷവും തുടരാൻ ഗുരുവിന്റെ കല്പന ലഭിച്ചു. സ്വാമി ചൈതന്യ ജ്ഞാനതപസ്വി പ്രസിഡന്റ്, സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി വൈസ് പ്രസിഡന്റ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ജനറൽ സെക്രട്ടറി, ജനനി നിർമ്മല ജ്ഞാനതപസ്വിനി ഫിനാൻസ് സെക്രട്ടറി, സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി ഓർഗനൈസിംഗ് സെക്രട്ടറി, സ്വാമി നവനന്മ ജ്ഞാനതപസ്വി ജോയിന്റ് സെക്രട്ടറി, സ്വാമി മഹിതൻ ജ്ഞാനതപസ്വി, ജനനി പ്രതിഭ ജ്ഞാനതപസ്വിനി, ജനനി ഋഷിരത്ന ജ്ഞാനതപസ്വിനി, ജനനി പ്രജ്ഞ ജ്ഞാനതപസ്വിനി എന്നിവർ ഡയറക്ടർമാരുമായിരിക്കും. പുതിയഡയറക്ടർ ബോർഡ് അംഗങ്ങൾ രാവിലെ 11.30 ന് താമര പർണ്ണശാലയില്‍ പുഷ്പസമർപ്പണം നടത്തി സഹകരണ മന്ദിരത്തില്‍ ചുമതലയേറ്റുു.

തുടര്‍ന്ന് നടന്ന ആദ്യ ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി സംസാരിച്ചു. ഗുരുനിര്‍ദ്ദേശിച്ചിരിക്കുന്ന ഓരോ അംഗങ്ങള്‍ക്കും അവരുടെ ഉത്തരവാദിത്തങ്ങള്‍ ചെയ്യുവാൻ കഴിയട്ടെ എന്ന് ആശംസിച്ചു. തന്റെ ജീവിതത്തിലൂടെ ഗുരു ലോകത്തിനായി പകര്‍ന്ന് തന്നത് ഒരു പുതിയ പരിചയമാണ്. ലോകത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുവാനുതകുന്ന ഒരു അറിവാണത്. ലോകത്ത് ആത്യന്തികമായ ഒരു മാറ്റം വരുത്തുവാനുതകുന്ന ഒരു വിമോചന മാര്‍ഗ്ഗമാണത്. ഒരു മഹാത്മാവ് ലോകത്തിനായി പുതിയൊരു മാര്‍ഗ്ഗദര്‍ശനം ഇവിടെ നല്‍കിയിരിക്കുന്നു.

സന്യാസ സഭയെ സംബന്ധിച്ചിടത്തോളം ഗുരുവിന്റെ വലിയ നിയോഗമാണത്. ലോകത്തിന്റെ ശാന്തിക്കും, സമാധാനത്തിനും ഉയിര്‍പ്പിനും വേണ്ടിയുള്ള മാര്‍ഗ്ഗം. ഇത് കൈവിടാതെ മുന്നോട്ടു നയിക്കുക എന്ന കര്‍ത്തവ്യമാണ് ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്നതെന്നും സ്വാമി പറഞ്ഞു. തുടര്‍ന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംസാരിച്ചു.

സെന്‍ട്രല്‍ ഓഫീസിലെ ഡിപ്പാര്‍ട്ട്മെന്റ്‍, ഡിവിഷന്‍, യൂണിറ്റ് എന്നിവിടങ്ങളിലെ നിലവിലെ ചുമതലകള്‍ മാറ്റമില്ലാതെ തുടരും.‍ സോണല്‍, റീജ്യണല്‍, ഏരിയ ഓഫീസുകളിലെ ചുമതല പുനക്രമീകരിച്ചിട്ടുണ്ട്. ശാന്തിഗിരി ആശ്രമം ന്യൂഡൽഹിയില്‍ പ്രവർത്തിക്കുന്ന സാകേത് ബ്രാഞ്ചിന്റെ പുതിയ മേധാവിയായി ജനനി പൂജ ജ്ഞാനതപസ്വിനി ചുമതലയേൽക്കും. ഗുരുവിന്റെ ജന്മഗൃഹത്തിന്റെ ചുമതല വഹിക്കുകയായിരുന്നു.

സ്വാമി സ്നേഹാത്മ (പാലക്കാട്, കോയമ്പത്തൂര്‍). സ്വാമി സത്പ്രഭ (കുമളി), ജനനി ധീര (കന്യാകുമാരി), ജനനി അഭയ(ഹൊസൂര്‍) ജനനി വിജയ (ചേര്‍ത്തല) , ജനനി അഭേദ (വയനാട്)., ജനനി കല്‍പന (തൃശ്ശൂര്‍)., ജനനി ആദിത്യ (തങ്ങാലൂര്‍)., ജനനി അനവദ്യ, (സര്‍ജ്ജാപ്പുര റോഡ്), സ്വാമി ജയദീപ്തന്‍ (മധുര)., സ്വാമി ഭക്തദത്തൻ (ചേര്‍ത്തല)., സ്വാമി തനിമോഹനന്‍ (എറണാകുളം സിറ്റി, മൂവാറ്റുപുഴ, പള്ളുരുത്തി), സ്വാമി ജനനന്മ (ഇൻർനാഷണൽ ഓപ്പറേഷൻസ്, ആർട്സ് & കൾച്ചർ, (പ്ലാനിംഗ് & ഡെവലപ്മെന്റ്) ജന്മഗൃഹസമുച്ചയം), സ്വാമി വന്ദനരൂപൻ (കോഴിക്കോട്, കൊയിലാണ്ടി)., സ്വാമി മധുരനാദൻ (പത്തനംതിട്ട)., സ്വാമി മനുചിത്ത് (ചെന്നൈ, ഹൊസൂർ), സ്വാമി ജ്യോതിചന്ദ്രന്‍ ( കൊല്ലം, കൊട്ടാരക്കര)., സ്വാമി സായൂജ്യനാഥ് (ബംഗ്ലൂര്‍)., സ്വാമി ജനതീര്‍ത്ഥന്‍ (ശാന്തിഗിരി വിശ്വാസംസ്കാരിക നവോത്ഥന കേന്ദ്രം, സെക്യൂരിറ്റി, ഇൻഡസ്ട്രീസ്), സ്വാമി അര്‍ചിത് (വടകര ), സ്വാമി മുക്തചിത്തന്‍ (ഹരിപ്പാട് ), സ്വാമി ജയപ്രിയൻ ( വൈക്കം), സ്വാമി ചിത്തശുദ്ധൻ ( കോട്ടയം, പൂനലൂർ ), സ്വാമി ചന്ദ്രദീപ്തൻ (തൂക്കുപാലം),  ജനനി പൗര്‍ണ്ണമി (ഉഴവൂര്‍), ഡോ.ജനനി അനുകമ്പ (ഉഴവൂര്‍), ജനനി തേജസ്വി (കൊട്ടാരക്കര),  സ്വാമി ഭാസുരന്‍ (കന്യാകുമാരി), ജനനി വിനയ (പാലാരിവട്ടം), ജനനി രേണുരൂപ (ബത്തേരി)., ജനനി നിത്യരൂപ (ഹരിപ്പാട്)., ജനനി മംഗള (ഹൊസൂര്‍), ജനനി പത്മപ്രിയ (കൊട്ടാരക്കര).

ബ്രഹ്മചാരിമാരായ മനോജ് കുമാർ കെ പി (മധുരൈ), ബിജുമോൻ പി എം (രാമക്കല്‍മേട്, കമ്പം), ഹരികൃഷ്ണൻ ജി (തൃശ്ശൂര്‍), ബിജു കെ (കന്യാകമാരി), ഗിരീഷ് ഇ (തലശ്ശേരി , കണ്ണൂര്‍, കാസര്‍കോഡ്), അനൂപ് ടി പി (വയനാട്, മൈസൂർ), മധുസുദനൻ പി പി (കൊട്ടാരക്കര), ശ്രീജിത്ത് എം വി(ബാംഗ്ലൂര്‍), ബാബു ഇ ഒ (ഹൊസൂര്‍).

ഗുരുധർമ്മപ്രകാശ സഭയിൽ  നിലവി85 അംഗങ്ങളാണുള്ളത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന സന്യാസ ദീക്ഷ സങ്കല്പങ്ങളിൽ പങ്കെടുക്കാൻ സെപ്തംബർ 26 ന് കേന്ദ്രാശമത്തിൽ എത്തിച്ചേരാൻ എല്ലാവരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദീക്ഷാ വാർഷികം ഒക്ടോബർ 5 ബുധനാഴ്ച പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കും.

Related Articles

Back to top button