KeralaLatest

കൊല്ലത്തിന്റെ അഭിമാനം എൻ കെ പ്രേമചന്ദ്രന് ഇന്ന് ഷഷ്ഠി പൂർത്തി

“Manju”

ആർ. ഗുരുദാസ്

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതാക്കളിലൊരാളുമാണ് എൻ.കെ. പ്രേമചന്ദ്രൻ 1960 മേയ് 25-ന് തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്ത് എൻ.കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി ജനിച്ചത്.

1987-ൽ നടന്ന നാവായിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1996-ൽ കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ നിന്നും ജയിച്ച് വി.എസ്. മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായി. മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ മേൽക്കൈയെടുത്തത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

2016 ലെ മികച്ച പാർലമെന്റ് അംഗത്തിനുള്ള ലോക്മത് മീഡിയ ഗ്രൂപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് എൻ.കെ. പ്രേമചന്ദ്രൻ അർഹനായിരുന്നു.

Related Articles

Back to top button