IndiaLatest

ദാവൂദ് ഇബ്രാഹിമിന്റെ സഹായി കൈലാസ് രാജ്പുത് പിടിയില്‍

“Manju”

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡീ കമ്പനിഅംഗമായ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ കൈലാസ് രാജ്പുത് അയര്‍ലന്‍ഡില്‍ പിടിയില്‍. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്രക്കിടെ ഇന്‍റര്‍പോളാണ് പിടികൂടിയത്.

മുംബൈയിലും ഡല്‍ഹിയിലും രാജ്പുതിനെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമിന്റെ വലംകൈയാണ്. 2014ല്‍ രാജ്യം വിട്ട രാജ്പുത് യു..ഇ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ രാജ്പുതിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

Related Articles

Back to top button