InternationalLatest

രക്ഷാസമിതി : ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ 
പിന്തുണച്ച്‌ ബൈഡന്‍

“Manju”

വാഷിങ്ടണ്‍: ഇന്ത്യ, ജര്‍മനി, ജപ്പാന്‍ എന്നീരാജ്യങ്ങള്ക്ക് യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതിനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുകൂലിക്കുന്നതായി വൈറ്റ് ഹൗസ്. ഇതിനായി നിരവധി നടപടിക്രമം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബുധനാഴ്ച യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത ബൈഡന്‍, രക്ഷാസമിതി നവീകരിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു.
പ്രളയക്കെടുതിയിലായ പാകിസ്ഥാനെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. ഉക്രയ്നില്‍ റഷ്യ നടത്തുന്ന യുദ്ധം യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്നും പറഞ്ഞു. അതേസമയം, ഇന്ത്യക്ക് സ്ഥിരാംഗത്വം ഇല്ലാത്തത് യുഎന്‍ രക്ഷാസമിതിക്ക് വലിയ കുറവ് വരുത്തുന്നതായി വിദേശമന്ത്രി എസ് ജയ്ശങ്കര്‍ ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Back to top button