Latest

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച്‌ അമേരിക്ക

“Manju”

വാഷിങ്ടണ്‍ ഡിസി: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടുമായി ജോ ബൈഡന്‍ ഭരണകൂടം. ഭരണമേ‌റ്റെടുത്ത ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ജമ്മു കാശ്‌മീര്‍ വിഷയത്തില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ നന്നായി നടപടികളെടുക്കുന്നതായി വ്യക്തമാകുന്നത്.

അറസ്‌റ്റിലായിരുന്ന പല രാഷ്‌ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷആശയവിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇന്റര്‍നെ‌റ്റ് സംവിധാനങ്ങള്‍ ജനുവരിയില്‍ ഭാഗികമായി പുനസ്ഥാപിച്ചു. ‘എങ്കിലും അതിവേഗ 4ജി ഇന്റര്‍‌നെ‌റ്റ് ഇപ്പോഴും ജമ്മു കാശ്‌മീരില്‍ പലയിടത്തും ലഭ്യമായിട്ടില്ല.’ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമാകെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയ്ഗര്‍ മുസ്ലീംങ്ങള്‍ക്കെതിരെ ചൈന നടപ്പാക്കുന്ന വംശഹത്യ, പ്രതിഷേധക്കാര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും എതിരെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികള്‍, സിറിയയില്‍ ബാഷര്‍ അല്‍ അസദ് സ്വന്തം ജനതയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങളും അമേരിക്കന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതേസമയം അമേരിക്കയില്‍ നടക്കുന്ന പ്രശ്നങ്ങളും റിപ്പോര്‍ട്ടില്‍ കുറിക്കുന്നുണ്ട്. രാജ്യത്തെ അസമത്വത്തിനും വര്‍ണവിവേചനത്തിനെതിരെയും പൊരുതേണ്ടതുണ്ടെന്നും ഈ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ട സെക്രട്ടറി ഓഫ് സ്റ്റേറ്റ്‌സ് ആന്റണി ബ്ലിങ്കെന്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button