KeralaLatest

സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റു ചെയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ കസ്റ്റഡി കാലവാധി ഇന്ന് അവസാനിക്കും. കോടതിയില്‍ ഹാജരാക്കുന്ന ശിവശങ്കറിനെ വീണ്ടും കസ്റ്റസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.ഈ മാസം 25 നാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിനെ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടത്. 10 ദിവസത്തെ കസ്റ്റഡിയാണ് വിജിലന്‍സ് ആവശ്യപ്പെട്ടതെങ്കിലും അഞ്ചു ദിവസത്തെ കസ്റ്റഡി മാത്രമണ് കോടതി അനുവദിച്ചിരുന്നത്.ഡോളര്‍ കടത്ത് കേസില്‍ അറസ്റ്റു ചെയ്ത സ്വപ്‌ന സുരേഷിനെയും പി എസ് സരിത്തിനെയും കോടതി അഞ്ചു ദിവസം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ കാലാവധിയും ഇന്ന് അവസാനിക്കും.ഇവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതേ സമയം ശിവശങ്കറിനെ വീണ്ടും അഞ്ചു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന നിലപാടിലാണ് കസ്റ്റംസ്. ഇതിനായി ഇന്ന് കസ്റ്റംസ് വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. കഴിഞ്ഞ തവണ കസ്റ്റസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെ കോടതി കസ്റ്റംസിനെ വിമര്‍ശിച്ചിരുന്നു. കള്ളക്കടത്തിന് പ്രതി എങ്ങനെ ഒത്താശ ചെയ്തുവെന്നാണ് അപേക്ഷയില്‍ പറയുന്നതെന്നും ഇതിനാവശ്യമായ തെളിവ് കോടതി ചോദിച്ചിരുന്നു.തുടര്‍ന്നാണ് അഞ്ചു ദിവസത്തെ കസ്റ്റഡി അന്ന് കോടതി അനുവദിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌നയെയും സരിത്തിനെയും ശിവശങ്കറെയും ചോദ്യം ചെയതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുടുതല്‍ വ്യക്തതയ്ക്കായി ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസിന്റെ നിലപാട്.

കള്ളപ്പണം വെളുപ്പിക്കില്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 28 ന് അറസ്റ്റു ചെയ്ത് കാക്കനാട് ജില്ലാ ജെയിലില്‍ റിമാന്റില്‍ കഴിയുന്ന ശിവശങ്കറിനെ ഈ മാസം 24 നാണ് കസ്റ്റംസ് ജയിലിലെത്തി അറസ്റ്റു ചെയ്തത്.സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജെയിലില്‍ റിമാന്റില്‍ കഴിയുന്ന സ്വപ്നയെ ജെയിലിലെത്തി ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ അറസ്റ്റു ചെയ്തതെന്നാണ് കസ്റ്റംസിന്റെ വിശദീകരണം.അതേ സമയം ഡോളര്‍ കടത്തു കേസില്‍ സ്വപ്‌നയെയും സരിത്തിനെയും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ടു സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.

Related Articles

Back to top button