KeralaLatest

‘ഗുരുശിഷ്യദീപ്തി’യുടെ പൊരുളറിയാൻ കാത്തിരിക്കണം

ഭക്തിഗാന കാസറ്റ് സമര്‍പ്പിക്കുന്ന സമയത്ത് ഗുരു പറഞ്ഞത്

“Manju”

പോത്തൻകോട് : മനോഹരമായൊരു സായ്ഹാനമായിരുന്നു അന്ന്. സുഗന്ധപൂരിതമായിരുന്നു അന്തരീക്ഷം. ഗുരുവിന്റെ മുറിയിൽ സത്പ്രഭ സ്വാമിയും അഭിവന്ദ്യശിഷ്യപൂജിതയുമുണ്ട്. ഗുരു പ്രസന്നവദനനാണ്. ‘ഗുരുശിഷ്യദീപ്തിഎന്ന ഭക്തിഗാന കാസറ്റ് സമർപ്പിക്കാനായി വന്നവർ ഗുരുവിന്റെ മുറിയുടെ പുറത്തുണ്ട്. കാസറ്റ് ഗുരുവിന് സമർപ്പിച്ചു. കാസറ്റിലെ ഓരോ ഗാനവും ഗുരു ആസ്വദിച്ച് കേട്ടു. എന്നിട്ട് ഗുരു പറഞ്ഞത് ഇതിന്റെ വരികൾ പൂർണ്ണമായി മനസിലാകുന്നത് 350 വർഷങ്ങൾക്ക് ശേഷം വരുന്ന കുട്ടികൾക്കാവും എന്നാണ്. ആ വരികള്‍ ഇന്നത്തെ ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനിയുടെതായിരുന്നു. സന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് സ്പിരിച്ച്വല്‍ സോണില്‍ ഇന്ന് ഉച്ചയ്ക്ക് (28-09-2022) നടന്ന അനുഭവം പങ്കുവെയ്ക്കലിലായിരുന്നു ഈ അനര്‍ഘനിമിഷങ്ങള്‍ സ്വാമി ജയദീപ്ത ജ്ഞാനതപസ്വി അനുസ്മരിച്ചത്.

ഇന്നത്തെ സന്യാസ സംഘത്തിന്റെ യോഗത്തില്‍ സംസാരിച്ച ഓരോ സന്യാസിമാരും സന്യാസിനിമാരും തങ്ങളുടെ ജീവിതത്തില്‍ ഗുരുവിനോടൊപ്പം ചിലവഴിച്ച ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളെ ഹൃദയസ്പര്‍ശിയായാണ് അവതരിപ്പിച്ചത്. പലര്‍ക്കും സംസാരത്തിനിടെ വാക്കുകള്‍ ഇടറി. ഗുരു പറഞ്ഞ ഗൗരവമേറിയ വാക്കുകളും, തമാശയായി പറഞ്ഞ പലകാര്യങ്ങളുടെയും അകംപൊരുളും, ഗുരുവിന്റെ വാത്സല്യവും കരുതലുമെല്ലാം ഓരോരുത്തരു അനുഭവങ്ങളിലൂടെ വിവരിച്ചു. ‍

Related Articles

Back to top button