KeralaLatestThiruvananthapuram

കോട്ടൺഹിൽ ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ ഓൺലൈൻ ഓണാഘോഷം

“Manju”

കോവിഡ്‌ മഹാമാരിയുടെ കാലത്ത്‌ വീട്ടിലിരുന്ന്‌ ഓണം ആഘോഷിക്കുകയാണ്‌ കോട്ടൺഹിൽ ഗവ.ഗേൾസ്‌ എച്ച്‌എസ്‌എസിലെ വിദ്യാർഥികൾ. ഓണപാട്ടും ഓണഡാൻസും പൂക്കളവും ഓണകളികളും ഇവർ കൂട്ടുകാരുമായി പങ്കുവെച്ചു. കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങളും എല്ലാ സുരക്ഷയും പാലിച്ച്‌ കുട്ടികൾക്കൊപ്പം ചേർന്നു.
സ്‌കൂളിലെ മുൻ വിദ്യാർഥി കെ എസ്‌ ചിത്ര ഓൺലൈനായി പാട്ട്‌പാടിയും ആശംസയർപ്പിച്ചും ഒപ്പംചേർന്നു. മന്ത്രി പ്രഫ സി രവീന്ദ്രനാഥും കവി വി മധുസൂദനൻ നായരും ഓണസന്ദേശം നൽകി.
യുപി മുതൽ ഹയർസെക്കണ്ടറി വരെയുള്ള നാലായിരത്തോളം കുട്ടികൾ ആഘോഷത്തിൽ പങ്കുചേർന്നു. ഇതിനായി ഗൂഗികൾമീറ്റ്‌ വഴി ക്ലസ്‌തല ആഘോഷം സംഘടിപ്പിച്ചു. സ്‌കൂൾതല ആഘോഷം ഞായറാഴ്‌ച മൂന്ന്‌ മണിമുതൽ ഗൂഗിൾമീറ്റ്‌ വഴി നടക്കും.

YOUTUBE CHANNEL : USER/COTTONHILL DELIGHTS
FACEBOOK: gghsscottonhill.trivandrum.5

കൂടുതൽ വിവരങ്ങൾക്ക്‌
എം ലീന ( പ്രിൻസിപ്പൽ) 9847455738
ജെ രാജശ്രീ (എച്ച്‌എം പ്രിൻസിപ്പൽ) 9446122112
ആർ പ്രദീപ്‌കുമാർ (ചെയർമാൻ എസ്‌എംസി) 9446005753
നിതാനായർ (സ്‌റ്റാഫ്‌ സെക്രട്ടറി) 9495534669

Related Articles

Back to top button