സ്റ്റാഫ് റിപ്പോര്‍ട്ടര്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജ നടന്നതോടെ ആര്.എസ്.എസിെന്റ കഴിഞ്ഞ 30 വര്‍ഷത്തെ ശ്രമമാണ് ഫലം കണ്ടതെന്ന് ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. ഭൂമി പൂജ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 – 30 വര്‍ഷമെടുത്ത് മാത്രമേ നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ എന്ന് അന്നത്തെ ആര്.എസ്.എസ് അധ്യക്ഷന്‍ ബാലാസാഹേബ് ദിയോറസ് പറഞ്ഞിരുന്നു. 30ാം വര്‍ഷത്തിെന്റ ആരംഭത്തില്‍തന്നെ നമ്മുടെ ശപഥം നിറവേറ്റിയതിെന്റ ആഹ്ലാദം അനുഭവിക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു –മോഹന്‍ ഭഗവത് പറഞ്ഞു.