IndiaLatest

ഇന്ത്യൻ ഹാമര്‍ത്രോ താരത്തിന് 12 വര്‍ഷം വിലക്ക്

“Manju”

ഉത്തേജന പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യൻ ഹാമർ ത്രോ താരത്തിന് വിലക്ക്. രചനകുമാരി എന്ന 30-കാരിയെയാണ് ഇന്റർനാഷണല്‍ ഫെഡറേഷൻ ഓഫ് ഇന്റഗ്രിറ്റ് യൂണിറ്റ്(..യു) വിലക്കിയത്. Stanozolol, Metandienone, Dehydrochloromethyltestosterone (DHCMT), Clenbuterol എന്നീ സ്റ്റിറോയിഡുകള്‍ അടങ്ങിയതായി കണ്ടെത്തി. ഇതേ തുടർന്നാണ് താരത്തിന് വിലക്കേർപ്പെടുത്തിയത്. 2023 നവംബർ 24 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നു. ഇക്കാര്യം എക്സിലൂടെയാണ് എ..യു വ്യക്തമാക്കിയത്. രണ്ടു സാമ്പിളുകളാണ് ഇവരില്‍ നിന്നാണ് ശേഖരിച്ചത്. ..യു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാനോ തെളിവ് നല്‍കാനോ ഇവർക്ക് കഴിഞ്ഞില്ല. ഇവർക്കെതിരെ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഹാങ്ചോ ഏഷ്യൻ ഗെയിംസില്‍ ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് അവർക്ക് കഴിഞ്ഞത്. നാഷണല്‍ ഇന്റർസ്റ്റേറ്റ് ചാമ്പ്യൻഷിപ്പില്‍ സ്വർണം നേടിയ ഇവർ ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു. അന്താരാഷട്ര തലത്തില്‍ ഇവർക്ക് മെഡലുകളൊന്നും നേടാനായിട്ടില്ല.

Related Articles

Back to top button