KannurKeralaLatestMalappuramThiruvananthapuram

ഒര‌ു ക‌ുട‌ുംബത്തിലെ മ‌ൂന്നുപേർക്ക് വിഷബാധയേറ്റ‌ സംഭവം;ഫോറൻസിക് വിഭാഗം പരിശോധന നടത്തി

“Manju”

പ്രത്യേക ലേഖകന്‍

കാളികാവ് • ചോക്കാട് മമ്പാട്ടുമ‌ൂലയിലെ ഒര‌ു ക‌ുട‌ുംബത്തിലെ മ‌ൂന്നുപേർക്ക് വിഷബാധയേറ്റ‌ സംഭവത്തിൽ മലപ്പ‌ുറം ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. ഫിംഗർ പ്രിന്റ് വിഭാഗം സയന്റിഫിക് ഓഫിസർ ഡോ. ത്വയ്യിബയ‌ുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

മമ്പാട്ടുമ‌ൂലയിലെ പട്ടത്ത് രമണിയ‌ുടെ മാതാവ് മണി(60), രമണിയ‌ുടെ മക്കളായ രാഹ‌ുൽ(18), ശ്രീരാം(16)എന്നിവർക്കാണ് ബ‌ുധൻ രാവിലെ കഴിച്ച ഭക്ഷണത്തിൽനിന്ന‌ു വിഷബാധയേറ്റത്. ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശ‌ുപത്രിയിൽ സ‌ുഖംപ്രാപിച്ചു വര‌ുന്ന‌ു.

ഡിസ്ചാർജ് ചെയ്‌താല‌ുടൻ രമണിയെയ‌ും ഭർത്താവ് സ‌ുരേഷിനെയ‌ും ചോദ്യം ചെയ്യ‌ുമെന്ന് പൊലീസ് പറഞ്ഞ‌ു. കാളികാവ് പൊലീസ് ഇൻസ്‌പെക്‌ടർ ജോതീന്ദ്രക‌ുമാർ, എസ്ഐ കെ.അജിത് ക‌ുമാർ, ഫിംഗർ പ്രിന്റ് വിഭാഗം ഓഫിസർ സതീഷ്, ഫൊറൻസിക് വിഭാഗം ഓഫിസർമാരായ അന‌‌ൂപ്, ഷൈജ‌ു എന്നിവരാണ് സംഘത്തില‌ുണ്ടായിര‌ുന്നത്.

Related Articles

Back to top button