LatestThiruvananthapuram

സീറ്റ് ഒഴിവ്

“Manju”

 

തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, (സായി- എൽ.എൻ.സി.പി.ഇ.) 2022-23അധ്യയന വർഷം ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (BPEd4year) കോഴ്‌സിന് എസ്.സി(02) /എസ്.റ്റി(01) വിഭാഗത്തിന് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ഒഴിവുകളിൽ നിശ്ചിത യോഗ്യതയുളള എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ട (പെൺകുട്ടികൾ- 03) ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 12/പ്ലസ്ടു, പ്രായപരിധി: 01/06/1997-നോ അതിനു ശേഷമോ ജനിച്ചവർ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസൽ) സഹിതം ഒക്ടോബർ 7ന് രാവിലെ 9 ന് കോളേജിൽ ഹാജരാകണം. 2022-23 അധ്യയനവർഷം പ്രവേശന പരീക്ഷയ്ക്ക് ഹാജരായവർ അപേക്ഷിക്കേണ്ടതില്ല. കുടുതൽ വിവരങ്ങൾക്ക്: 0471-2412189.

Related Articles

Back to top button