IndiaLatest

പാകിസ്താനില്‍ സര്‍ക്കാര്‍ നിര്‍ജീവം; പ്രളയ മേഖലയില്‍ ലഷ്കറിന്റെ റിക്രൂട്ട്മെന്റ്

“Manju”

ഇസ്ലാമാബാദ്: പ്രളയ ​ദുരിതത്തില്‍ ബുദ്ധിമുട്ടുന്ന പാകിസ്താന്റെ പലയിടങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പ്രളയബാധിതരായ ജനങ്ങളെ സഹായിക്കുന്നതിനും മുന്നിട്ടിറങ്ങുന്നത് തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയാണ് (എല്‍ഇടി).
പഞ്ചാബ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ, സിന്ധ് എന്നിവയുള്‍പ്പെടെ പാകിസ്താനിലെ നാല് പ്രദേശങ്ങളിലും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ലഷ്‌കര്‍-ഇ-തൊയ്ബ മുന്നിട്ടിറങ്ങുന്നു. ഈ പ്രവര്‍ത്തനത്തിലൂടെ പ്രദേശങ്ങളില്‍ സംഘടനയെ പുനരുജ്ജീവിപ്പിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ മാദ്ധ്യമപ്രവര്‍ത്തകനായ താഹ സിദ്ദിഖ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രളയബാധിതര്‍ക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ഭീകര സംഘടന വളരുകയാണെന്നും യുവാക്കളെയടക്കം തങ്ങളുടെ ഭാ​ഗമാക്കുകയാണ് ലഷ്‌കര്‍-ഇ-തൊയ്ബ എന്നും താഹ വ്യക്തമാക്കുന്നു. മാത്രമല്ല, പാക് സൈന്യമായും മറ്റ് സംഘടനകളുമായും വളരെ സഹകരണത്തോടു കൂടിയാണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനം.
ലഷ്‌കര്‍-ഇ-തൊയ്ബ മേധാവി ഹാഫിസ് സയീദിന്റെ മകനായ ഹാഫിസ് തല്‍ഹ സയീദാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭീകര സംഘടനയെ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആദ്യം കാലം മുതല്‍ക്കെ ലഷ്‌കര്‍-ഇ-തൊയ്ബയില്‍ പ്രവര്‍ത്തിക്കുന്ന ഹാഫിസ് അബ്ദുര്‍ റഹൂഫ്, നദീം അവാന്‍ എന്നീ ഭീകരന്മാരും പ്രളയബാധിതര്‍ക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലഷ്‌കര്‍-ഇ-തൊയ്ബയെ യുഎസും യുഎന്നും നിരോധിച്ചിരുന്നു. പാകിസ്താനിലെ ലാഹോറിലും മുംബൈ അടക്കമുള്ള ഭാരതത്തിന്റെ പലയിടങ്ങളിലും ഭീകരാക്രമണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. ലോക സമാധാനത്തിന് തന്നെ ഭീക്ഷണിയാകുന്ന ഒരു ഭീകര സംഘടന പാകിസ്താന്റെ പ്രതിസന്ധി ഘട്ടത്തില്‍ ദുര്‍ബലരായ മനുഷ്യരെ മുതലെടുത്തുകൊണ്ട് വേരുറപ്പിക്കാന്‍ ശ്രമിക്കുകയാണ്.

Related Articles

Back to top button