HealthLatest

പ്രമേഹക്കാര്‍ക്കാര്‍ അറിയേണ്ട ഭക്ഷണങ്ങള്‍

“Manju”

 

ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതില്‍ എന്ത് കഴിക്കുന്നു എന്നതും വളരെ പ്രാധാന്യമുള്ളതാണ്. അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. ഒപ്പം ഗ്ലൈസെമിക് ഇന്‍ഡക്സ് (GI) കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന 10 ഭക്ഷണങ്ങള്‍ അറിയാം…
ഉള്ളിയിലുള്ള ‘അലിയം സെപ’ എന്ന ഘടകം രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസ് കുറയ്ക്കുന്നതിന് സഹായകമാകും. അതുകൊണ്ടുതന്നെ ഉള്ള പ്രമേഹരോ​ഗികള്‍ക്ക് പേടിയില്ലാതെ കഴിക്കാം. ചീരയാണ് രണ്ടാമത്തേത്. ധാരാളം പോഷകഗുണങ്ങളുള്ള ഈ ഇലക്കറിയില്‍ വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ ധാരാളം അയണ്‍, ആന്‍റിഓക്സിഡന്‍റുകള്‍, നാരുകള്‍ എന്നിവയാല്‍ സംപുഷ്ടമാണ് ചീര. തക്കാളിയും പ്രമേഹരോ​ഗികള്‍ക്ക് നല്ലതാണ്. തക്കാളിയുടെ ഗ്ലൈസെമിക് ഇന്‍ഡക്സ് (GI) 30 ആണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്.
‌സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുമുണ്ട്. കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ ഇവയടങ്ങിയ കിവി, പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് നട്ട്സ്.
കറുവാപ്പട്ട ആണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊന്ന്. പാവയ്ക്കയും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതെ നിലനിര്‍ത്തും. പാവയ്ക്ക ജ്യൂസായി കുടിക്കുന്നതും നല്ലതാണ്. ബ്രൊക്കോളിയാണ് മറ്റൊന്ന്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. തൈരില്‍ അടങ്ങിയിട്ടുള്ള പ്രൊബയോട്ടിക് ഗുണങ്ങള്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

Related Articles

Back to top button