IndiaInternationalKeralaLatest

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ വീണ്ടും നിക്ഷേപം; അബൂദബിയിലെ കമ്പനിയാണ് നിക്ഷേപം നടത്തിയത്

“Manju”

സിന്ധുമോള്‍ . ആര്‍

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ്​ ഇന്‍ഡസ്​ട്രീസില്‍ വീണ്ടും നിക്ഷേപം. അബൂദബിയിലെ മുബാദല ഇന്‍വെസ്​റ്റ്​മെന്‍റ്​ കമ്പനിയാണ്​ നിക്ഷേപം നടത്തിയത്​. റിലയന്‍സ്​ റീടെയില്‍ വെന്‍ച്വര്‍ ലിമിറ്റഡില്‍ 6,247.5 കോടിയാണ്​ നിക്ഷേപിച്ചത്​. ഇതോടെ റിലയന്‍സ്​ റീടെയിലിന്റെ ഓഹരി മൂല്യം 4.285 ലക്ഷം കോടിയായി. റിലയന്‍സ്​ റീടെയില്‍ വെന്‍ച്വറിന്റെ 1.40 ശതമാനം ഇക്വിറ്റി ഓഹരികളാണ്​ അബുദാബി കമ്പനി വാങ്ങുക. നേരത്തെ റിലയന്‍സ്​ ജിയോയില്‍ കമ്പനി 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.
റിലയന്‍സ്​ റീടെയില്‍ വെന്‍ച്വറിലേക്ക്​ മുബാദാലയെ സ്വാഗതം ​ചെയ്യുകയാണ്​. നിക്ഷേപം ഇന്ത്യന്‍ റീടെയില്‍ സെക്​ടറി​ന്റെ വികസനത്തിന്​ കരുത്താവുമെന്നും മുകേഷ്​ അംബാനി പ്രത്യാശ പ്രകടിപ്പിച്ചു. റിലയന്‍സ്​ റീടെയില്‍ വെന്‍ച്വറിന്​ രാജ്യവ്യാപകമായി 12,000 സ്​റ്റോറുകളാണ്​ ഉള്ളത്​.

Related Articles

Back to top button