IndiaLatest

ജി.എസ്​.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: 2019- 20 സാമ്പത്തിക വര്‍ഷത്തെ ജി.എസ്​.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്​ടോബര്‍ 31 വരെ നീട്ടി. കോംപസിഷന്‍ ഡീലര്‍മാരുടെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ഇത്​ രണ്ടാം ​ തവണയാണ് നീട്ടുന്നത്​. ജൂലൈ 15 ആയിരുന്നു അവസാന തീയതി. നേരത്തേ ആഗസ്​റ്റ്​ 31 വരെ നീട്ടിയിരുന്നു. ഇതാണ്​ രണ്ടു മാസത്തേക്കുകൂടി നീട്ടിയത്​.

1.5 കോടി രൂപ വരെ വിറ്റുവരവുള്ള ഏതൊരു ഉപഭോക്താവിനും ജി.എസ്​.ടി കോംപസിഷന്‍ സ്​കീം തെരഞ്ഞെടുക്കാം​. ഈപദ്ധതിപ്രകാരം ഉല്‍പാദകര്‍ക്കും വ്യാപാരികള്‍ക്കും ഒരു ശതമാനവും ബാര്‍ ഒഴികെ റസ്​​റ്റാറന്‍റുകള്‍ക്ക്​ അഞ്ചു​ ശതമാനവുമാണ്​ നികുതി.

Related Articles

Back to top button