KeralaLatest

ദേശീയ ഗെയിംസ്; തുഴച്ചിലില്‍ കേരളത്തിന് ഇരട്ടസ്വര്‍ണം

“Manju”

അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ തുഴച്ചില്‍ ഇനത്തില്‍ ഇരട്ട സ്വര്‍ണം നേടി കേരളം. വനിതകളുടെ കനോയിംഗിലും കയാക്കിങ്ങിലും കേരളം സ്വര്‍ണം നേടി. വനിതകളുടെ കനോയിംഗ് ടു വിഭാഗത്തിലും കയാക്കിങ് ഫോര്‍ വിഭാഗത്തിലുമാണ് സ്വര്‍ണം.

വനിതകളുടെ 500 മീറ്റര്‍ ഡബിള്‍സില്‍ രണ്ട് വിഭാഗത്തില്‍ കേരളത്തിന്റെ മേഘ പ്രദീപും അക്ഷയ സുനിലും സ്വര്‍ണം നേടി. കേരള ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കയാക്കിങ് ഫോര്‍ വിഭാഗത്തില്‍ ട്രീസ ജേക്കബ്, ശ്രീലക്ഷ്മി, പാര്‍വതി, അലീന ബിജു എന്നിവരടങ്ങിയ കേരള ടീം സ്വര്‍ണം നേടി. തുഴച്ചില്‍ മത്സരത്തില്‍ കേരളം ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

 

Related Articles

Back to top button