InternationalLatest

ദീപാവലിക്കൊരുങ്ങി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്

“Manju”

മനാമ: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേല്‍ക്കാന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുങ്ങി. ദീപാവലിക്ക് ഒഴിച്ചുകൂടാനാവാത്ത മധുരപലഹാരങ്ങളുടെ നീണ്ട നിരയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ആഘോഷം കെങ്കേമമാക്കാന്‍ 80ലധികം തരത്തിലുള്ള മധുരപലഹാരങ്ങള്‍ ദാനാ മാളില്‍ ഒരുക്കി. കോര്‍പറേറ്റ് ഓര്‍ഡറുകള്‍ സ്വീകരിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. മനോഹരമായ സമ്മാനപ്പൊതികളാക്കി നല്‍കുന്ന മധുരപലഹാരങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

‘ലുലു വാലി ദീവാലി’എന്ന പേരില്‍ നടത്തുന്ന ദീപാവലി ആഘോഷം ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. മണ്‍ചെരാതിലുള്ള ദീപാവലി ദീപം തെളിച്ചാണ് അദ്ദേഹം ആഘോഷത്തിന് തുടക്കംകുറിച്ചത്. ലുലുവിന്റെ ഫാഷന്‍ വിഭാഗത്തിലെ ഡിസൈനര്‍ സാരികള്‍ അണിഞ്ഞ വനിതകള്‍ അതിഥികളെ വരവേറ്റു. തങ്ങളുടെ ഉപഭോക്താക്കളില്‍ നിരവധി പേരുടെ പ്രധാന ആഘോഷമായ ദീപാവലിയില്‍ പങ്കുചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ ജുസെര്‍ രൂപവാല പറഞ്ഞു. ഫാഷന്‍, മധുരം, ഭക്ഷണം, സമ്മാനങ്ങള്‍ തുടങ്ങി ദീപാവലിക്ക് വേണ്ടതെല്ലാം ലുലുവില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button