KeralaLatest

ഭഗവല്‍ സിംഗ് ആരാധകരുടെ ഹൈകു കവി

“Manju”

അഭിചാര കേസില്‍ അറസ്റ്റിലായ ഉടത് അനുഭാവി ഭഗവല്‍ സിംഗ് ഹൈകു കവി . സമൂഹ മാദ്ധ്യമത്തില്‍ നിരവധി ആരാധകരാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നത്. സ്വയം കവിയാണ് എന്ന് പരിചയപ്പെടുത്തിയാണ് സമൂഹമാദ്ധ്യമത്തിലൂടെ പലരുമായും ഇയാള്‍ സൗഹൃദം സ്ഥാപിച്ചിരുന്നത്. ഇതിന് പുറമെ നിരവധി കവിയരങ്ങുകളിലും പങ്കെടുത്തിരുന്നു. നിലവില്‍ കവി പോലീസ് പിടിയിലായതോടെ ഫേസ്ബുക്കില്‍ നിന്ന് ആരാധകര്‍ കൊഴിഞ്ഞു പോവുകയാണ്.
ഭഗവല്‍ സിംഗിന്റെ ചില കവിതകള്‍
തടയണ
കുറെ ഭാഗം ചള്ള
കൊണ്ടടച്ചു
കുറേയിട ചപ്പും
ചവറും കമ്ബും കോലും
കൊണ്ടടച്ചു
കയ്യില്‍ കിട്ടിയതൊക്കെ
വച്ചു ഈ കൊച്ചു വരമ്ബിലെ
കൊച്ചു മട അടയ്‌ക്കാന്‍
നോക്കുകയാണ് ഞാന്‍
വെള്ളം തികപ്പ് കൂടിയപ്പോള്‍
ഇതൊന്നും പോരാതായല്ലോ
കളഞ്ഞിട്ട് പോയാലോ
പാടില്ല എന്ന് മനസ്സ് പറയുന്നു
ജാഗ്രത വേണം. പോകരുതേ.
വേനല്‍മഴ
യന്ത്രപ്പെട്ടിയില്‍ ഉറങ്ങുന്ന
ജനഹിതം ഇറ്റിറ്റു ഒലിച്ചിറങ്ങുന്നുണ്ടോ?
കരനിലത്തില്‍ വാരം തോണ്ടിവച്ച
കുലച്ച നേന്ത്രവാഴ്കള്‍ക്കിടയിലൂടെ
വീശിയടിച്ച പ്രചണ്ഡ മാരുതന്‍
പോയശേഷം ഒടിഞ്ഞ കുലകള്‍
കര്‍ഷകനെ നോക്കി പ്രാണന്റെ
പിടച്ചില്‍ പാടാന്‍ നോക്കുന്നുണ്ട്.
വിളകള്‍ നിരന്ന നിരപ്പ് ഭൂമിയിലൂടെ
കാട്ടുപന്നികള്‍ സൈ്വര്യവിഹാരം
നടത്തുന്നതിനിടെ ഏറുകൊണ്ട
ഒരു ചാവാലിപ്പട്ടി കരഞ്ഞുകൊണ്ട്
പടിഞ്ഞാറു ദിശ നോക്കി
മുടന്തിയോടുന്നു.
കഷ്ടം! അതിനും നോവുന്നുണ്ടല്ലോ!
ഹൈക്കു ഒരു ജാപ്പനീസ് കാവ്യരൂപമാണ് . 5,7,5 എന്നിങ്ങനെ മാത്രകള്‍ അടങ്ങിയിരിക്കുന്ന 3 വരികള്‍ ഉള്‍ക്കൊള്ളുന്നതുമായ കവിതകളാണ് ഇവ. മുന്‍പ് ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറു കവിതകള്‍ക്ക് മസാവോക ഷികിയാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനം ഹൈകു എന്ന പേര് നല്‍കിയത്.

Related Articles

Back to top button