KeralaLatest

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

“Manju”

s bail plea today l Money Laundering Case: എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ  കോടതി വിധി ഇന്ന്

ശ്രീജ.എസ്

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരെ തെളിവുകളില്ലെന്നാണ് ശിവശങ്കറിന്റെ വാദം.
ജാമ്യാപേക്ഷ പരിഗണിക്കവെ എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം ജാമ്യാപേക്ഷയെ എതിര്‍ത്ത കസ്റ്റംസ് കേസില്‍ എം ശിവശങ്കറിന് കേസില്‍ പങ്കുണ്ടെന്ന വാദമാണ് കോടതിയില്‍ ഉന്നയിച്ചത്.
ഏഴ് തവണ സ്വപ്‌നയുമൊത്ത് ശിവശങ്കര്‍ വിദേശയാത്ര നടത്തി. മുഴുവന്‍ ചെലവും വഹിച്ചത് താനെന്ന് ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. ഒരു സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ് കോടതിയില്‍ ചോദിച്ചു. യാത്രകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും കസ്റ്റംസ് വാദിച്ചു.
ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന എം ശിവശങ്കറിന്റെ വാദത്തേയും കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തു. 2015 മുതല്‍ രോഗം ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ വിദേശ യാത്രകള്‍ക്കൊന്നും രോഗം തടസമായില്ലേ എന്നാണ് കസ്റ്റംസ് ചോദിക്കുന്നത്. യു എ ഇ യുമായുളള ബന്ധത്തെ പോലും ഈ കേസ് ബാധിച്ചു

Related Articles

Back to top button