LatestThiruvananthapuram

സംസ്ഥാനത്ത് ചെള്ളുപനിയെക്കുറിച്ച്‌ പഠിക്കാന്‍ ഐസിഎംആര്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ചെള്ളുപനിയെക്കുറിച്ച്‌ പഠിക്കാന്‍ ഐസിഎംആര്‍ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയില്‍ വിശദമായ പഠനം നടത്തും. ഈ വര്‍ഷം കേരളത്തില്‍ 14 പേരാണ് ചെള്ളുപനി ബാധിച്ച്‌ മരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ചെള്ളുപനിയെക്കുറിച്ചുള്ള ഐസിഎംആറിന്റെ പഠനം.

പുതുച്ചേരി വെക്ടര്‍ കണ്ട്രോള്‍ റിസര്‍ച്ച്‌ സെന്‍ററില്‍ നിന്നുള്ള വിദഗ്ധരാണ് പഠനത്തിനായി എത്തുന്നത്. ഈ വര്‍ഷം സംസ്ഥാനത്ത് 597 പേര്‍ക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

മുന്‍ വര്‍ഷങ്ങളിലും പനി നിരവധി പേരുടെ ജീവന്‍ അപഹരിച്ചിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് സംഘം സാമ്പിളുകള്‍ ശേഖരിക്കും. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ നിന്നുള്ള സാമ്പിളുകളും പഠനവിധേയമാക്കും. മൃഗങ്ങളില്‍ കാണപ്പെടുന്ന ചെള്ളുകളിലൂടെയാണ് രോഗകാരി മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത്.

Related Articles

Back to top button