KeralaLatestThiruvananthapuram

 ‘ഒരുമ’ പുസ്തക പ്രകാശനം ഓഗസ്റ്റ് 30ന്

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ആന്റ് ഡെവലപ്പ്മെന്റ് ഇൻചാർജ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി രചിച്ച ശാന്തിഗിരി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ‘ഒരുമ’ എന്ന പുസ്തകം നവപൂജിതം ആഘോഷവേദിയില്‍ പ്രകാശനം ചെയ്യും. ഓഗസ്റ്റ് 30ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ കേന്ദ്രവന ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. ശാന്തിഗിരി ആശ്രമസ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആശയങ്ങളെ അടിസ്ഥാനമാക്കിയുളള പഠനങ്ങളില്‍ നിന്നാണ് ‘ഒരുമ’ എന്ന ഈ പുസ്തകത്തിന്റെ ഉത്ഭവം എന്ന് ഗ്രന്ഥകര്‍ത്താവ് പറഞ്ഞു.

Related Articles

Back to top button