IndiaLatest

വിമാനത്താവളത്തില്‍ അതീവ ജാഗ്രത

“Manju”

ന്യൂഡല്‍ഹി: മോസ്‌കോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ അതീവ ജാഗ്രത. വ്യാഴാഴ്ച രാത്രി വൈകിട്ടാണ് വിമാനത്താവള ഉദ്യോഗസ്ഥര്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം വന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനം പരിശോധിച്ചുവരികയാണ്. ഫ്‌ളൈറ്റ് നമ്പര്‍ എസ് യു232 വിമാനത്തിലാണ് ബോംബ് ഭീഷണി വെച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. 386 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി റണ്‍വേ 29ല്‍ ലാന്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുവരികയാണ്.

Related Articles

Back to top button