HealthKeralaLatest

പകർച്ചവ്യാധി പ്രതിരോധത്തിനുള്ള സിദ്ധ ചികിൽസ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

“Manju”

ആറ്റിങ്ങൽ: അഞ്ചാം സിദ്ധ ദിനാചരണത്തിന്റെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധത്തിന് സിദ്ധ ചികിൽസയുടെ ആവശ്യകതയെ കുറിച്ച് ജനങ്ങളിൽ ഒരു അവബോധം സൃഷ്ട്ടിക്കാനാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. നഗരസഭ കൗൺസിൽ ഹാളിൽ വച്ച് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ അധ്യക്ഷ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. സിദ്ധ സീനിയർ മെഡിക്കൽ ഓഫീസർ ഡോ വി.ബി. വിജയകുമാർ പ്രതിരോധ ചികിൽസയുടെ ആവശ്യകതയെ കുറിച്ച് ക്യാമ്പയിനിൽ ക്ലാസെടുത്തു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, ഗിരിജ ടീച്ചർ, കൗൺസിലർമാർ, സെക്രട്ടറി എസ്.വിശ്വനാഥൻ, അംഗനവാടി ടീച്ചർ, ആശാവർക്കർമാർ തുടങ്ങിയവർ ക്യാമ്പയിനിൽ പങ്കെടുത്തു.

അഞ്ചാം സിദ്ധ ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിലെ പൊതു വിദ്യാലയങ്ങൾ, വാർഡുതല ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് നിരവധി ബോധവൽക്കരണ സദസുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കൊവിഡ് ഉൾപ്പടെ പലതരം പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് സിദ്ധ ചികിൽസ ഏറെ ഭലപ്രദമാകുന്നു. പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ പ്രാപ്തമല്ലാത്തവരിൽ സിദ്ധയുടെ പ്രതിരോധ ഔഷധം നൽകി രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സാധിച്ചു. ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ 10000 വർഷത്തെ പഴക്കമുള്ള ഈ ചികിൽസ സമ്പ്രദായത്തിൽ മനുഷ്യ ശരീരത്തിൽ ബാധിക്കുന്ന നാലായിരത്തിലധികം രോഗങ്ങൾക്ക് ഭലപ്രദമായ ചികിൽസ ലഭ്യമാക്കാൻ കഴിയുന്നു. കൂടാതെ ജീവിത ശൈലി, ഭക്ഷണരീതി, വ്യയാമം എന്നിവ ക്രമപ്പെടുത്തി സിദ്ധ ഔഷധങ്ങളുടെ മിതമായ ഉപയോഗം കൊണ്ടും രോഗശമനം പെട്ടെന്ന് കൈവരിക്കാം. ആതുരസേവന രംഗത്ത് അവനവഞ്ചേരി ഗ്രാമത്തുമുക്കിൽ കഴിഞ്ഞ 39 വർഷത്തോളമായി പ്രവർത്തിക്കുന്ന സിദ്ധ സിസ്പെൻസറിയിലൂടെ നിരവധി പേർക്ക് രോഗശാന്തി ലഭിച്ചിട്ടുണ്ട്. നഗരത്തിനകത്തും പുറത്തും നിന്ന് പ്രതിദിനം നൂറു കണക്കിന് രോഗികളാണ് ചികിൽസ തേടി ഇവിടെ എത്തുന്നത്.

Related Articles

Back to top button