KeralaLatest

കോവിഡ് വന്നുപോയവര്‍ ദേശീയ ശരാശരിയേക്കാള്‍ കുറവ്

“Manju”

Image result for കോവിഡ് വന്നുപോയവര്‍ ദേശീയ ശരാശരിയേക്കാള്‍ കുറവ്

ശ്രീജ.എസ്

കേരളത്തില്‍ കൊവിഡ് വന്നു പോയവരുടെ തോത് ദേശീയശരാശരിയെക്കാള്‍ കുറവാണെന്ന് സിറോ സര്‍വേ ഫലം. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ രോ​ഗം വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരിലാണ് കൊവിഡ് വന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്ത് കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐ.സി.എം.ആര്‍. സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്.2020 മേയ്, ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്. ഇതനുസരിച്ച്‌ സംസ്ഥാനത്ത് കോവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനം നടത്തിയ പരിശോധനകള്‍, കോണ്ടാക്‌ട് ട്രെയിസിംഗ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വന്നു പോയവരുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

 

Related Articles

Back to top button