InternationalLatest

മൃതദേഹങ്ങള്‍ കണ്ടെത്തി; മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

“Manju”

ഇസ്ലാമാബാദ്: പാകിസ്താനിലെ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി. മുള്‍ട്ടാനിലെ നിഷ്താര്‍ ആശുപത്രിയിലെ മോര്‍ച്ചറിയുടെ മേല്‍ക്കൂരയിലാണ് അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി താരിഖ് സമാന്‍ ഗുജ്ജാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയ തനിക്ക് ഒരാള്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ഗുജ്ജാര്‍ പറയുന്നു.

ഇവിടേക്കുള്ള വാതില്‍ തുറക്കാന്‍ ആദ്യം ജീവനക്കാര്‍ തയ്യാറായിരുന്നില്ല. കേസെടുക്കുമെന്ന് പറഞ്ഞതോടെയാണ് അവര്‍ വാതില്‍ പോലും തുറന്നതെന്നും അദ്ദേഹം പറഞ്ഞു. 200ഓളം മൃതദേഹങ്ങള്‍ തറയില്‍ കിടക്കുന്നതാണ് കണ്ടത്. പുരുഷന്മാരുടേയും സ്ത്രീകളുടേയും മൃതദേഹങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇതിലെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ നീക്കിയിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠന ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച മൃതദേഹങ്ങളാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Related Articles

Back to top button