LatestThiruvananthapuram

കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്‌പ്രസ് ഇന്ന് തിരുവനന്തപുരത്തേക്ക്

“Manju”

ചെന്നൈ: കേരളത്തില്‍ തിരുവനന്തപുരംകണ്ണൂര്‍ റൂട്ടില്‍ ഓടുന്നതിനുള്ള വന്ദേഭാരത് എക്‌സ്‌പ്രസ് റാക്കുകള്‍ ദക്ഷിണ റെയില്‍വെ അധികൃതര്‍ ഏറ്റെടുത്ത് ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് ചെന്നൈ വില്ലിവാക്കത്ത് വച്ച്‌ ദക്ഷിണ റെയില്‍വെ അധികൃതര്‍ക്ക് കൈമാറിയത്. ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജന്‍ ആര്‍.എന്‍ സിംഗ് പ്രത്യേക ട്രെയിനില്‍ വ്യാഴം രാത്രി 9.30ഓടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

നാഗര്‍കോവില്‍ വഴിയാണ് ട്രെയിന്‍ കേരളത്തിലെത്തുക. ഈ മാസം 22ന് ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് നിന്നാകുമിത്. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴിയാണ് ട്രെയിന്‍ കണ്ണൂരേക്ക് സര്‍വീസ് നടത്തുക. തിരുവനന്തപുരം, വര്‍ക്കല, കൊല്ലം, ചെങ്ങന്നൂര്‍,എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ അല്‍പനേരം നിര്‍ത്തിയിടും. ഏപ്രില്‍ 25ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ദക്ഷിണ റെയില്‍വെയുടെ മൂന്നാമത്തേതും ഇന്ത്യയിലെ 14ാമത്തേതുമായ വന്ദേഭാരത് എക്‌സ്‌പ്രസ് കേരളത്തില്‍ ഓടിത്തുടങ്ങും.

Related Articles

Check Also
Close
Back to top button