LatestThiruvananthapuram

തിക്കുറിശ്ശി പുരസ്കാരം അനില്‍ ചേര്‍ത്തല രചിച്ച സ്മൃതിഗീതത്തിന്

“Manju”

തിരുവനന്തപുരം : തിക്കുറുശ്ശി ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ചരിത്ര നോവലിനുള്ള പുരസ്‌കാരം അനില്‍ ചേര്‍ത്തല രചിച്ച സ്‌മൃതിഗീതത്തിന് ലഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവില്‍ നിന്നും പാളയം എന്‍കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളില്‍ നടന്ന സമ്മേളനത്തില്‍ വെച്ച് (16-10-2022 (ഞായറാഴ്ച) അനില്‍ ചേര്‍ത്തല ഏറ്റുവാങ്ങി. മററ് പുരസ്കാരങ്ങള്‍ നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് അനന്തപുര രവി, മികച്ച കഥാ സാമാഹാരം സലിൻ മാങ്കുഴി, കവിതാ സമാഹാരം വിനോദ് വൈശാഖി, മികച്ച നോവല്‍ രാജീവ് ജി ഇടവ, മികച്ച നാടക ഗ്രനഥം ജിഷ അഭിനയ, മികച്ച ചലച്ചിത്രഗ്രന്ഥം രമേഷ് ബിജു ചാക്ക, മികച്ച കുറ്റാന്വേഷണ നോവല്‍ ഋതുപര്‍ണ്ണ ആര്‍. എന്നിവര്‍ക്ക് ലഭിച്ചു. പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ 106-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് , 15-ാംമത് പുരസ്കാര സമര്‍പ്പണം നടന്നത്.

Related Articles

Check Also
Close
Back to top button