Latest

കോവിഡ് വ്യാപനം ഓഹരി വിപണിക്ക് തിരിച്ചടി

“Manju”

മുംബൈ: ഓഹരി വിപണിയെയും രാജ്യത്തെ രണ്ടാംഘട്ട കോവിഡ് വ്യാപന ഭീഷണി ബാധിച്ചു. 300ഓളം പോയന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പതിനൊന്നുമണിയോടെ നഷ്ടം ആയിരത്തിലേറെ പോയിന്റായി. രണ്ടര ശതമാനത്തിലേറെയാണ് സൂചികകള്‍ക്ക് നഷ്ടമായത്. സെന്‍സെക്‌സ് 1240 പോയിന്റ് താഴ്ന്ന് 48,776ലും നിഫ്റ്റി 348 പോയന്റ് നഷ്ടത്തില്‍ 14,518ലുമെത്തി.

ഞായറാഴ്ച 1.03 ലക്ഷം കോവിഡ് കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തതാണ് സൂചികകളുടെ കരുത്ത് ചോര്‍ത്തിയത്. നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ മൂന്നുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്‌ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.3ശതമാനവും താഴ്ന്നു.

Related Articles

Back to top button