KeralaLatestThiruvananthapuram

വ്യാജ രേഖകൾ ചമച്ച് ഡ്രൈവിങ്​ ബാഡ്ജ്; സഹായികൾ അറസ്റ്റിൽ

“Manju”

കഴക്കൂട്ടം: കഴക്കൂട്ടം ആർ.ടി ഓഫീസിൽ വ്യാജ സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കി ഡ്രൈവിങ്​ ബാഡ്ജ് കരസ്ഥമാക്കാൻ സഹായിച്ച പ്രതികളെ കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.എസ്. പ്രവീണി​ൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മുട്ടത്തറ മാണിക്കവിളാകം ആസാദ് നഗർ സ്വദേശികളായ അസീം (29), ഫത്താഹുദ്ദീൻ (52) എന്നിവരാണ് കഴക്കൂട്ടം പൊലീസി​ൻ്റെ പിടിയിലായത്.

കേസിലെ പ്രതിയായ റഹീം നേരത്തെ തന്നെ പൊലീസ് പിടിയിലായിരുന്നു. തിരുവനന്തപുരം, മഞ്ഞമല സ്വദേശിയായ റഹീമിന് കഴക്കൂട്ടം ആർ.ടി ഓഫീസിൽ ഡ്രൈവിങ് ബാഡ്ജ് കരസ്ഥമാക്കുന്നതിനായി വ്യാജ സ്കൂൾ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. റഹീം അറസ്റ്റിലായ വിവരമറിഞ്ഞതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികളാണ് ഇന്ന് പൊലീസ് പിടിയിലായത്. കഴക്കൂട്ടം ആർ.ടി ഓഫീസിലെ ജോയിൻറ് ആർ.ടി ഓഫീസർക്ക് ബാഡ്ജിനു വേണ്ടി നൽകിയ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതി​ൻ്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ 2017ലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

Back to top button