Uncategorized

ലോകകപ്പിൽ നിന്നും പുറത്തായത് നാണക്കേട്; വിൻഡീസ് ക്രിക്കറ്റ് പരിശീലകൻ ഫിൽ സിമൺസ് രാജിവെച്ചു

“Manju”

ജമൈക്ക: ലോകകപ്പ് ടി20 ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് ദേശീയ ടീം പുറത്തായതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കരീബിയൻ ക്രിക്കറ്റ് ഇതിഹാസവും പരിശീലക നുമായ ഫിൽ സിമൺസ് രാജിവെച്ചു. ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെയാണ് സിമൺസ് തന്റെ രാജി അറിയിച്ചത്.

രണ്ടു തവണ ടി20 കിരീടം നേടിയ ടീമാണ് ഇത്തവണ യോഗ്യത നേടാതെ പുറത്തായത്. അടുത്തമാസം ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പര വരെ തുടരണമെന്ന ആവശ്യം ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വെച്ചിട്ടുണ്ട്.

‘ഞങ്ങളുടെ പങ്കാളിത്തമില്ലാതെ ഒരു ലോകക്രിക്കറ്റ് മത്സരമെന്നത് ചിന്തിക്കാനാകുന്നില്ല. ടീമിന്റെ മോശം പ്രകടനത്തിൽ ആരാധകരോട് ക്ഷമ ചോദിക്കുന്നു. ഞങ്ങൾ സീസണിൽ അത്ര മികച്ച പ്രകടനമല്ല നടത്തിയത്. ലോകകപ്പിൽ നിന്നുള്ള പുറത്താകൽ രാജ്യത്തിനാകെ വേദനയാണ്. തന്റെ ഹൃദയത്തിനാണ് മുറിവുണ്ടായിരിക്കുന്നത്.’ ഫിൽ സിമൺസ് രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.

2012 ലും 16ലുമാണ് കരീബിയൻ നിര ലോകകപ്പ് കിരീടം ഉയർത്തിയത്. ഇതിൽ 2016ൽ സിമൺസ് തന്നെയായിരുന്നു പരിശീലകൻ. ഇത്തവണ യോഗ്യതാ മത്സരത്തിലെ നിർണ്ണാ യക പോരാട്ടത്തിൽ അയർലൻഡിനോടും സ്‌കോട്‌ലാന്റിനോടും തോറ്റതോടെയാണ് സൂപ്പർ 12ൽ ഇടംനേടാനാകത്തതിന് കാരണം.

സിംബാബ്വേയ്‌ക്കെതിരെ മാത്രമാണ് വിൻഡീസിന് ജയിക്കാനായത്. ലോകക്രിക്കറ്റിൽ തീർത്തും അനുഭവം കുറഞ്ഞ മൂന്ന് ടീമുകളെ മറികടക്കാൻ കരീബിയൻ നിരയ്‌ക്കാവാ തിരുന്നത് വലിയ വിമർശനമാണ് ക്ഷണിച്ച് വരുത്തിയിരിക്കുന്നത്.

Related Articles

Check Also
Close
Back to top button